മികച്ച ഇന്‍ഷുറന്‍സ് കമ്പനികളെ ആദരിച്ച് ഇന്‍ഷൂർ ടെക് 2021

0
33

ദുബായ് : മികച്ച ഇന്‍ഷുറന്‍സ് കമ്പനികളെ ആദരിക്കുകയെന്ന ലക്ഷ്യത്തോടെ ദുബായില്‍ ഇന്‍ഷൂർ ടെക് 2021 സംഘടിപ്പിച്ചു. മധ്യപൂർവ്വ ദേശത്തെ ഇൻഷുറൻസ് മേഖലയുടെ പുരോഗതിക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുളള സെമിനാറുകളും സെഷനുകളും ഇതോടനുബന്ധിച്ച് നടന്നു. ബുധനാഴ്ച രാവിലെ ആരംഭിച്ച പരിപാടി എമിറേറ്റ്സ് ഇന്‍ഷുറന്‍സ് അസോസിയേഷന്‍ ആന്‍റ് ഗള്‍ഫ് ഇന്‍ഷുറന്‍സ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഫരീദ് ലുഫ്ത്തി ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തെ കൂടാതെ അല്‍ ഫുത്തൈം മാനേജിംഗ് ഡയറക്ടർ ഹൈദർ അല്‍ യൂസെഫും മുഖ്യപ്രഭാഷണം നടത്തി.

വിശിഷ്ട വ്യക്തിത്വത്തിനുളള പുരസ്കാരം ഫിഡെലിറ്റി യുണൈറ്റ് സിഇഒ ബിലാല്‍ അദാമിയും ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നാഷണല്‍ ജനറല്‍ ഇന്‍ഷുറന്‍സ് സിഇഒ ഡോ അബ്ദുളള സഹ്റ അലിയും നേതൃത്വ പാടവത്തിനുളള ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം ഫരീദ് ലുഫ്ത്തിയും സ്വന്തമാക്കി. പ്രൊഫഷണല്‍ സേവനത്തിലെ മികവിന് നാഷണല്‍ ഇന്‍ഷുറന്‍സ് ആന്‍റ് റീഇന്‍ഷുറന്‍സ് സിഇഒ അബ്ദുളള അല്‍ നുയെമിയും പുരസ്കാരം നേടി. മികച്ച പ്രതികരണമാണ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് ലഭിച്ചതെന്നും, ഇന്‍ഷൂർ ടെക് വിജയമായതില്‍ സന്തോഷമുണ്ടെന്നും ഏരീസ് ഗ്രൂപ്പിന്‍റെ ചെയർമാനും സി.ഇ.ഒ. യുമായ ഡോ. സോഹൻ റോയ് പറഞ്ഞു.

മറ്റ് പുരസ്കാരങ്ങള്‍

ഡിജിറ്റല്‍ ഇന്‍ഷുറന്‍സ് ബ്രോക്കർ ഓഫ് ദ ഇയർ -ഇന്‍ഷൂ‍ർടുഓയാസിസ്
ബെസ്റ്റ് ഹെല്‍ത്ത് കെയർ ഇന്‍ഷുറന്‍സ് ഇന്നോവേഷന്‍ ആന്‍റ് ബെസ്റ്റ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനി – ബൂപാ അറേബ്യ
ലൈഫ് ഇന്‍ഷൂറർ ഓഫ് ദ ഇയർ- സൂറിച്ച് മിഡില്‍ ഈസ്റ്റ്
ഹെല്‍ത്ത് ഇന്‍ഷൂറർ ഓഫ് ദ ഇയർ- സിഗ്ന
മോട്ടോർ ഇന്‍ഷുറർ ഓഫ് ദ ഇയർ – ഫിഡെലിറ്റി യുണൈറ്റഡ്
ജനറല്‍ ഇന്‍ഷൂറർ ഓഫ് ദ ഇയർ- അബുദബി നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി
ഡിജിറ്റല്‍ ഇനീഷ്വേറ്റീവ് ഓഫ് ദ ഇയർ- ഒമാന്‍ ഇന്‍ഷുറന്‍സ് കമ്പനി
ഡിജിറ്റല്‍ ഇന്‍ഷൂറർ ഓഫ് ദ ഇയർ- നൗ ഹെല്‍ത്ത് ഇന്‍റർനാഷണല്‍
ബെസ്റ്റ് ഇന്‍ഷൂർ ടെക് -ഡിസ്ട്രിബ്യൂഷന്‍ യല്ലാ കംപയർ
തക്കാഫുള്‍ കമ്പനി ഓഫ് ദ ഇയർ- സലാമ -ഇസ്ലാമിക് അറബ് ഇന്‍ഷുറന്‍സ് കോ
ഇന്നവേഷന്‍ ഓഫ് ദ ഇയർ – അല്‍ വത്ത്ബ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി
സെർവ്വീസ് പ്രൊവൈഡർ ഓഫ് ദ ഇയർ- മോട്ടോറി ഫോർ സ്മാർട് സർവ്വീസസ് ലിമിറ്റഡ്
ബെസ്റ്റ് റേറ്റിംഗ് ഏജന്‍സി ഓഫ് ദ ഇയർ എസ് ആന്‍റ് പി ഗ്ലോബല്‍ റേറ്റിംഗ്
ലാ ഫേം ഓഫ് ദ ഇയർ – ക്ലൈഡ് ആന്‍റ് കോ
ബെസ്റ്റ് ടെലി മാറ്റിക് പ്രോജക്ട് ഓഫ് ദ ഇയർ- സിഎംഇ
ബെസ്റ്റ് ഇന്‍ഷൂ‍ർ ടെക് സ്റ്റാ‍ർട് അപ്പ് -ടെക്നോളജി- അബ്ലേര
ഇന്‍ഷുറന്‍സ് ടെക്നോളജി ലാഡർ ഓഫ് ദ ഇയർ- ടോക്യോ മറൈന്‍ ആന്‍റ് നിച്ചിഡോ ഫയർ ഇന്‍ഷുറന്‍സ് കമ്പനി,
ബെസ്റ്റ് ബിസിനസ് പ്രൊജക്ട് ഡിപെന്‍റ്റ് ഓണ്‍ റോബോട്ടിക്സ് -മോങ്ക്
ലീഡിംഗ് ക്ലെയിംസ് മാനേജർ ഓഫ് ദ ഇയർ- നജം കമ്പനി ഫോർ ഇന്‍ഷുറന്‍സ് സർവ്വീസ്
ബെസ്റ്റ് ഡിജിറ്റല്‍ സോല്യൂഷന്‍ ഫോർ ഇന്‍ഷുറന്‍സ് സെയില്‍സ് ടീംസ്- ഡിജിടീം
ബ്രോക്കർ ഓഫ് ദ ഇയർ- മാർഷ് മിഡില്‍ ഈസ്റ്റ്
റീ ഇന്‍ഷുറന്‍സ് ബ്രോക്കർ ഓഫ് ദ ഇയർ – റിസ്ക് എക്സ്ചേഞ്ച്
ബെസ്റ്റ് ബിസിനസ് പ്രൊജക്ട് ഡിപെന്‍റന്‍റ് ഓണ്‍ മൊബൈല്‍ ടെക്നോളജി ബ്രാക്സ്ടോണ്‍ കോ ഓപ്പറേറ്റ് സർവ്വീസ് പ്രൊവൈഡർ


സോഹന്‍ റോയുടെ നേതൃത്വത്തിലുളള ബിസ് ഇവന്‍റ്സ് മാനേജ്മെന്‍റാണ് ഇന്‍ഷൂ‍ർ ടെക് 2021 സംഘടിപ്പിച്ചത് .ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നുളള പ്രമുഖർ പങ്കെടുത്തു. കോവിഡ് പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നിർദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പരിപാടി നടന്നത്.

Leave a Reply