ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ നിർബന്ധമാക്കി അബുദബി

0
151

അബുദബി : കോവിഡിന്‍റെ വ്യാപനം തടയുകയെന്നുളള ലക്ഷ്യത്തോടെ രാജ്യം അംഗീകരിച്ച ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ ജൂണ്‍ 15 മുതല്‍ അബുദബിയില്‍ നിർബന്ധമാക്കും.റെസ്റ്റോറന്‍റുകളിലും സൂപ്പർമാർക്കറ്റിലും ഉള്‍പ്പടെ പ്രവേശിക്കണമെങ്കില്‍ അൽഹൊസൻ ആപ്പ് പച്ച നിറമായിരിക്കണമെന്നുളളതാണ് നിർദ്ദേശം. ജിമ്മുകൾ, സിനിമാശാലകൾ, മ്യൂസിയങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിലെല്ലാം ഇത് ബാധകമാണ്. രണ്ട് വാക്സിനെടുത്തവർക്കും അല്‍ ഹോസന്‍ ആപ്പ് പച്ച നിറമാവണമെങ്കില്‍ പിസിആർ ടെസ്റ്റ് എടുത്ത് നെഗറ്റീവാകണം. ഇവർക്ക് ഈ പച്ചനിറത്തിന് 30 ദിവസം കാലാവധിയുണ്ടാകും. രാജ്യത്ത് തത്വത്തില്‍ ഗ്രീന്‍ പാസ് പ്രോട്ടോക്കോളിന് അനുമതി നല്‍കിയിരുന്നുവെങ്കിലും ആദ്യമായി നടപ്പില്‍ വരുത്തുന്ന എമിറേറ്റ് അബുദബിയാണ്.

അല്‍ ഹോസന്‍ ആപ്പില്‍ പച്ചതെളിയണമെങ്കില്‍

1.വാക്സിനെടുത്തവർ

വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ച് 28 ദിവസം കഴിഞ്ഞവർ- പിസിആ‍ർ ടെസ്റ്റെടുത്ത് നെഗറ്റീവെങ്കില്‍ അല്‍ ഹോസന്‍ ആപ്പില്‍ പച്ചനിറം തെളിയും,ഇതിന് 30 ദിവസമാണ് കാലാവധി. പിസിആർ ടെസ്റ്റെടുത്ത് നെഗറ്റീവാണെങ്കില്‍ എലിജിബിലിറ്റി വ്യക്തമാക്കുന്ന ഇ എന്നതോ സ്വർണനിറമുളള നക്ഷത്ര ചിഹ്നമോ തെളിയും. ഇതിന് ഏഴുദിവസമാണ് കാലാവധി.

  1. വാക്സിന്‍റെ രണ്ടാം ഡോസ് കിട്ടിയവർ പക്ഷെ 28 ദിവസമാകാത്തവർ

പിസിആർ ടെസ്റ്റെടുത്താല്‍ 14 ദിവസം കാലാവധിയുളള പച്ച നിറം തെളിയും

  1. ആദ്യ ഡോസ് കിട്ടി രണ്ടാം ഡോസിനായി കാത്തിരിക്കുന്നവർ

പിസിആ‍ർ ടെസ്റ്റെടുത്ത് നെഗറ്റീവെങ്കില്‍ ഏഴുദിവസം കാലാവധിയുളള പച്ചനിറം തെളിയും

  1. രണ്ടാം ഡോസ് കിട്ടാന്‍ വൈകുന്നവർ

പിസിആ‍ർ ടെസ്റ്റെടുത്ത് നെഗറ്റീവെങ്കില്‍ 3 ദിവസം കാലാവധിയുളള പച്ചനിറം തെളിയും. വാക്സിന്‍റെ രണ്ടാം ഡോസെടുക്കുന്നതിനുളള അപ്പോയിന്‍റ് മെന്‍റ് 48 മണിക്കൂറിനേക്കാള്‍ വൈകിയവർക്കാണ് ഇത് ബാധകമാവുക

5.വാക്സിനെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടവർ

പിസിആ‍ർ ടെസ്റ്റെടുത്ത് നെഗറ്റീവെങ്കില്‍ ഏഴുദിവസം കാലാവധിയുളള പച്ചനിറം തെളിയും (വാക്സിനെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരാണെന്ന് ബോധ്യപ്പെടുത്തുന്ന സ‍ർട്ടിഫിക്കറ്റുകള്‍ അനിവാര്യം)

6.വാക്സിനെടുക്കാത്തവർ

പിസിആ‍ർ ടെസ്റ്റെടുത്ത് നെഗറ്റീവെങ്കില്‍ 3 ദിവസം കാലാവധിയുളള പച്ചനിറം തെളിയും.

ഈ ആറുവിഭാഗങ്ങളിലും പിസിആർ ടെസ്റ്റിന്‍റെ കാലാവധി അവസാനിച്ചാല്‍ പച്ചനിറം സ്വഭാവികമായും ഗ്രെ കളറിലേക്ക് മാറും. കോവിഡ് പോസിറ്റീവാണെങ്കില്‍ ചുവപ്പ് നിറത്തിലേക്കും മാറും.

Leave a Reply