മുക്കം, കുറ്റിപ്പാലയിൽ വാഹനപകടം രണ്ട് പേർ മരിച്ചു.

മുക്കം:അഗസ്ത്യത്യൻമുഴി സ്വദേശികളായ അനന്തു, സ്നേഹ എന്നിവരാണ് മരിച്ചത്.
കുറ്റിപ്പാല മാമ്പറ്റ ബൈപ്പാസിൽ
പുറ്റാട്ട് റോഡിന് സമീപത്ത്
ടിപ്പർ ലോറി ബൈക്കിലിടിച്ച്
ബൈക്ക് യാത്രക്കാരായ രണ്ടു പേരും തൽക്ഷണം മരണപ്പെടുകയായിരുന്നു.
വ്യാഴാഴ്ച പകൽ 12.15 ഓടെയായിരുന്നു അപകടം. മുക്കത്ത് നിന്നും പുസ്തകങ്ങൾ വാങ്ങി പൾസർ ബൈക്കിൽ
മാമ്പറ്റ ഭാഗത്തേക്ക് യാത്രചെയ്തിരുന്ന ഇവർ ടിപ്പറി നടിയിൽ കുടുങ്ങുകയും
ഇവരുടെ തലയ്ക്കുമുകളിൽ ടിപ്പറിൻ്റെ ചക്രങ്ങൾ കയറി ഇറങ്ങുകയായിരുന്നു.
ഉടൻതന്നെ സ്ഥലത്തെത്തിയ മുക്കം ഫയർ ഫോഴ്സ്, പോലീസ് നാട്ടുകാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

Leave a Reply