എൽ ഡി എഫ് സർക്കാരിൻറെ ആദ്യ ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള അവകണനക്കെതിരെ മുസ്ലിംലീഗ് സമരജ്വാല നാളെ.

0
290

2021- 22 സാമ്പത്തിക വർഷത്തേക്ക് എൽഡിഎഫ് ഗവൺമെൻറ് കഴിഞ്ഞ ടേമിൽ അവസാനമായി അവതരിപ്പിച്ച ബജറ്റിലും പുതിയ എൽഡിഎഫ് ഗവൺമെൻറ് ആദ്യമായി അവതരിപ്പിച്ച ബജറ്റിലും മലപ്പുറം ജില്ലയോട് കടുത്ത വിവേചനമാണ് വികസന പദ്ധതികൾ അനുവദിക്കുന്ന കാര്യത്തിൽ അനുവർത്തിച്ചിട്ടുള്ളത് – എൽഡിഎഫ് ഗവൺമെൻ്റിൻ്റെ ഈ നിലപാടിൽ പ്രതിഷേധിച്ച് നാളെ (വ്യാഴാഴ്ച) മലപ്പുറം ജില്ലയിൽ തുറന്നു

പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുന്നിലും സമരം നടത്താൻ ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട് – നിലവിലുള്ള കോവിഡ് പ്രോട്ടോകാൾ അനുസരിച്ച് ജില്ലാ തലം മുതൽ പഞ്ചായത്ത് തലം വരെയുള്ള മുസ്ലിംലീഗ് ഘടകങ്ങളുടെ ഭാരവാഹികൾ മാത്രമാണ് സമരങ്ങളിൽ പങ്കെടുക്കുക – ഈ വിഷയവുമായി ബന്ധപ്പെട്ട സമരത്തിൻറെ ഒന്നാംഘട്ടമാണിത്- 100 കോടി മുതൽ 400 കോടി വരെയുള്ള വികസന പദ്ധതികളുടെ പ്രപ്പോസലുകൾ ജില്ലയിലെ എംഎൽഎമാർ ബജറ്റിൽ ഉൾപ്പെടുത്തുന്നതിനായി പഴയ ധനകാര്യമന്ത്രി ഡോ: തോമസ് ഐസക്കിന് മുന്നിലും പുതിയ ധനകാര്യ മന്ത്രി ശ്രീ ബാലഗോപാലൻ്റ മുന്നിലും സമർപ്പിപ്പിച്ചിട്ടുണ്ടായിരുന്നു – പക്ഷേ ഇവയെല്ലാം അവഗണിക്കുകയും ഒരുകോടി, ഒന്നരക്കോടി രണ്ടു കോടി എന്ന രൂപത്തിൽ പല നിയോജക മണ്ഡലത്തിലും നാമമാത്രമായ ഫണ്ടുകളാണ് അനുവദിച്ചിട്ടുള്ളത് – സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല എന്ന നിലയിൽ ഒരു പരിഗണനയും മലപ്പുറം ജില്ലക്ക് നൽകിയിട്ടില്ല – കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് രോഗികൾ ഉണ്ടായ ജില്ല ആയിട്ടുപോലും മഞ്ചേരി മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനു വേണ്ടി യാതൊന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല – ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ കോളേജിൽ നിന്ന് മാറ്റി സ്ഥാപിക്കുവാനോ, സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നിർമ്മിച്ചിരുന്ന ആശുപത്രി പുതുതായി വേറിട്ട് നിർമ്മിക്കുവാനോ യാതൊരു നിർദേശവും ബജറ്റിലില്ല – മഞ്ചേരി പയ്യനാട് സ്പോർട്സ് കോംപ്ലക്സ് വിപുലീകരണത്തിനും മലപ്പുറത്തെ കെ എസ് ആർ ടി സി ബസ് ടെർമിനൽ പൂർത്തിയാക്കുന്നതിനും കോട്ടപ്പടി ഫ്ലൈ ഓവർ നിർമ്മിക്കുന്നതിനും കരിപ്പൂർ എയർപോർട്ട് വികസനത്തിനും കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ സ്പോർട്സ് ഹബ്ബ് സ്ഥാപിക്കുന്നതിനും മലയാളം സർവ്വകലാശാലക്ക് സ്വന്തം ആസ്ഥാനമന്ദിരം നിർമിക്കുന്നതിനും നിലമ്പൂർ-നഞ്ചൻകോഡ് റെയിൽവേ പാതയ്ക്ക് വേണ്ടിയും ചാലിയാർ ടൂറിസം പദ്ധതിക്കുവേണ്ടിയും ഒന്നിനും ഫണ്ട് വകയിരുത്തിയിട്ടില്ല – പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ ഏറ്റവും വലിയ ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന അങ്ങാടിപ്പുറത്ത് അതിനു പരിഹാരമായി മാനത്തുമംഗലം- അങ്ങാടിപ്പുറം ബൈപ്പാസ് പണിയുന്നതിനു വേണ്ടി ഒരു രൂപയും വകയിരുത്തിയില്ല. ഇങ്ങനെ എല്ലാ പ്രദേശത്തും എല്ലാ മേഖലകളിലും ജില്ലയെ പൂർണ്ണമായും അവഗണിച്ചിരിക്കുകയാണ് – ഇതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നതിൻ്റെ ആദ്യ ഘട്ടം എന്നുള്ള നിലയിലാണ് നാളെ (വ്യാഴം) സംസ്ഥാന ഗവൺമെൻറ് ഓഫീസുകൾക്ക് മുന്നിൽ നിൽപ്പ് സമരം നടത്തുന്നത് – കോവിഡ് മഹാമാരിക്ക് ശമനമുണ്ടായി നിലവിലുള്ള സ്ഥിതി മാറിക്കഴിഞ്ഞു സാധാരണ നില പുനഃസ്ഥാപിക്കപ്പെട്ടാൽ വലിയതോതിലുള്ള ജനകീയ പ്രക്ഷോഭങ്ങൾക്ക് മുസ്ലിം ലീഗ് നേതൃത്വം നൽകും -കണ്ടെയ്ൻമെൻ്റ് സോണുകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Aa

Leave a Reply