കോവിഡ് സേവനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങളെ ചേർത്തുപിടിച്ച് ആസാദ് മൂപ്പൻ.

ദുബായ്∙ കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകം മുഴുവൻ. ഈ പോരാട്ടത്തിനിടയിൽ സ്വജീവൻ തന്നെ ബാലീ നൽകേണ്ടി വന്ന ആരോഗ്യപ്രവർത്തകരുണ്ട്. എന്നാൽ ഈ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ചേർത്തുപിടിക്കുകയാണ് ആസാദ് മൂപ്പൻ എന്ന മനുഷ്യസ്‌നേഹി

കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് അടുത്ത 10 വര്‍ഷത്തേക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ പുതിയ പദ്ധതി. ആസ്റ്ററിലെ സേവനത്തിനിടെ കുറച്ചു പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഇവരുടെ ഭാര്യ, മക്കൾ, മാതാപിതാക്കൾ അടക്കമുള്ള കുടുംബാംഗങ്ങൾ പലരും നിരാശ്രയരാണ്. ആ കുടുംബങ്ങള്‍ക്കു പിന്തുണ നല്‍കുകയാണു പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നു സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

മരിച്ചവരുടെ ആശ്രിതര്‍ക്ക് അടുത്ത 10 വര്‍ഷത്തേയ്ക്ക് ജീവനക്കാരന്റെ പ്രതിമാസ അടിസ്ഥാന ശമ്പളം നൽകുകയാണ് ചെയ്യുക. ഇന്ത്യയിലെയും ജിസിസിയിലെയും എല്ലാ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്കും ഇതു ബാധകമാണ്. ആസ്റ്റര്‍ ജീവനക്കാർ പകരം വയ്ക്കാനില്ലാത്തവരാണ്. അവര്‍ എല്ലായ്പ്പോഴും തങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുമെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലുമുള്‍പ്പെടെ 7 രാജ്യങ്ങളിലായി ഇതുവരെ 28,000 കോവിഡ് -19 രോഗികള്‍ക്ക് സേവനം നല്‍കുകയും 1,662,726 പേരെ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. 27 ആശുപത്രികള്‍, 115 ക്ലിനിക്കുകള്‍, 225 ഫാര്‍മസികള്‍ എന്നിവയുള്‍ക്കൊള്ളുന്നആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറില്‍ 21,000 ജീവനക്കാരാണു സേവനനിരതരായിട്ടുള്ളത്.

Leave a Reply