എം.എ യൂസഫലിക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ: സാദിഖലി ശിഹാബ് തങ്ങൾ.

അബൂദാബിയിൽ വധശിക്ഷയ്ക്ക് വിധിച്ച യുവാവിന് രക്ഷകനായെത്തിയ എം.എ യൂസഫലിയുടെ ഇടപെടലിന് അഭിനന്ദനമറിയിച്ച് കൊണ്ട് സാദിഖലി ശിഹാബ് തങ്ങൾ തൻ്റെ ഫെയ്സ് ബുക്കിൽ നൽകിയ കുറിപ്പ്.

വധശിക്ഷയ്ക്ക് വിധിച്ച മലയാളി യുവാവിന് എംഎ യൂസഫലിയുടെ ഇടപെടലില്‍ രണ്ടാം ജന്മം
അഭിനന്ദനങ്ങൾ
പ്രാർത്ഥനകൾ,പ്രിയപ്പെട്ട യൂസഫ് അലി സാഹിബ്,

അബുദാബിയില്‍ എംഎ യൂസഫലിയുടെ ഇടപെടലില്‍ മലയാളി യുവാവിന് രണ്ടാം ജന്മം. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് താൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂർ പുത്തൻച്ചിറ ചെറവട്ട ബെക്സ് കൃഷ്ണന്റെ (45) വധശിക്ഷ വിധിച്ചത്‌. അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാൻ കോടതി വഴി സാധ്യമായത്..

ഈ വാർത്ത വായിച്ചപ്പോൾ സന്തോഷം തോന്നി.
അബുദാബി അൽ വത്ബ ജയിലിൽ കഴിഞ്ഞിരുന്ന ബെക്സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങൾ ഒന്നും ഫലവത്താകാതെ സർവ്വപ്രതീക്ഷകളും തകർന്ന സമയത്താണ് ബന്ധു സേതു വഴി എം.എ.യൂസഫലിയോട് മോചനത്തിനായി ഇടപെടാൻ കുടുംബം അഭ്യർഥിച്ചത്. അവസരോചിതമായ ഇടപെടലിൽ താങ്കൾ പുലർത്തിയ മൂല്യ ബോധം ഇന്ത്യൻ സമൂഹത്തിന് അഭിമാനം പകരുന്നു.

സർവ്വേശ്വരൻറെ ദയാ കടാക്ഷം എന്നെന്നും ഉണ്ടാകട്ടെ.

Leave a Reply