ഉള്ളിയില്ലാത്ത ഒരു ലോകം മലയാളിക്ക് ചിന്തിക്കാനാവില്ല എന്ന് പറയുന്നത് ഇതുകൊണ്ടാണ്.

ഉള്ളി ഇല്ലാത്ത ഒരുലോകം നമുക്ക് സങ്കൽപ്പിക്കാനേ കഴിയില്ല
അത്രമാത്രം നമ്മുടെ ജീവിതത്തോട് ചേർന്ന് കിടക്കുന്ന ഒന്നാണ് ഉള്ളി. നമ്മുടെ നിത്യ ജീവിതത്തിൽ ഉള്ളിക്ക് വലിയ പ്രാധാന്യമുണ്ട്.
ഉള്ളിയില്ലാത്ത കറികൾ കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ ?
കറികളിലും സലാഡുകളിലും മറ്റുമായും നമ്മള്‍ ധാരാളം ഉള്ളി കഴിക്കുന്നുണ്ട്.
രുചികൊണ്ടുമാത്രമല്ല നാം ഉള്ളി തെരഞ്ഞെടുക്കുന്നത്. അതിനു ധാരാളം ഔഷധ ഗുണങ്ങൾ കൂടിയുണ്ട് .

അയേണ്‍, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ഫോളേറ്റുകള്‍ തുടങ്ങി ശരീരത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന വിവിധ ഘടകങ്ങള്‍ ഉള്ളിയിലടങ്ങിയിട്ടുണ്ട്.

വേനല്‍ക്കാലത്താണ് ഉള്ളിയുടെ പ്രാധാന്യം ഏറിവരുന്നത്. ശരീരത്തിന് തണുപ്പ് പകരാന്‍ ഇതിന് കഴിയുന്നു എന്നതിനാലാണ് വേനല്‍ക്കാലത്ത് ഉള്ളിയുടെ പ്രാധാന്യം കൂടുന്നത്.
ഉള്ളിയിലടങ്ങിയിരിക്കുന്ന ‘വൊളറ്റൈല്‍ ഓയില്‍’ ശരീരതാപത്തെ സന്തുലിതപ്പെടുത്താന്‍ സഹായിക്കുന്നു. സലാഡ് പരുവത്തില്‍ ഉള്ളി കഴിക്കുന്നതാണ് ഇതിന് ഏറ്റവും നല്ലത്. പച്ചയ്ക്കാകുമ്പോള്‍ ഇതുണ്ടാക്കുന്ന തണുപ്പും മറ്റ് ഗുണങ്ങളും വര്‍ധിക്കും.

ഉള്ളികഴിക്കുന്നത്തിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഉള്ളിയിലടങ്ങിയിരിക്കുന്ന ‘പൊട്ടാസ്യം’ ആണ് ഇതിന് സഹായിക്കുന്നത്. ഈ ഗുണത്തിനും ഉള്ളി പച്ചപ്പ് വിടാതെ കഴിക്കുന്നതാണ് ഉത്തമം.

പ്രമേഹമുള്ളവര്‍ ഉള്ളി കഴിക്കുന്നത് നല്ലതാണ് . കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറവായതിനാല്‍ത്തന്നെ, ഉള്ളി ഒരിക്കലും രക്തത്തിലെ ഗ്ലൂക്കോസ് ലെവലിനെ മോശമായി ബാധിക്കുകയില്ല. ഇതിലടങ്ങിയിരിക്കുന്ന ‘ഫൈബര്‍’ ഘടകങ്ങള്‍ പ്രമേഹരോഗികള്‍ക്ക് നല്ലതുമാണ്.

നമ്മുടെ ശരീരത്തിനാവശ്യമായ തരത്തിലുള്ള ബാക്ടീരിയ- ഈസ്റ്റ് എന്നിവ ഉള്ളിയില്‍ കാണപ്പെടുന്നു. ഇത് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉപകാരപ്പെടുന്നവയാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും ഇത് സഹായിക്കും. അതുപോലെ കൊളസ്‌ട്രോള്‍ ലെവലിനെ നിയന്ത്രണത്തിലാക്കുന്നതിലൂടെ ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതിനും ഒരു പരിധി വരെ ഉള്ളി സഹായകമാണ്.
അതിനാൽ ഉള്ളി ഒരു ശീലമാക്കുക

Leave a Reply