ഷാ‍ർജയില്‍ കുട്ടികളുടെ വായനോത്സവത്തിന് ഇന്ന് സമാപനം

0
74

ഷാ‍ർജ : 12 മത് കുട്ടികളുടെ വായനോത്സവത്തിന് ഇന്ന് സമാപനം. കോവിഡ് സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ട് നടത്തിയ വായനോത്സവത്തിന് വലിയ ജനപങ്കളിത്തമാണ് ലഭിച്ചത്. വാരാന്ത്യ ദിനമായ വെള്ളിയാഴ്ച നിരവധി കുട്ടികളാണ് വായനോത്സവം ആസ്വദിക്കാനായി എത്തിയത്. നിങ്ങളുടെ ഭാവനയ്ക്കായി എന്ന പ്രമേയത്തില്‍ എക്സ്പോ സെന്‍ററില്‍ മെയ് 19 നാണ് വായനോത്സവം ആരംഭിച്ചത്. ഇന്ന് രാവിലെ 10 മണിമുതല്‍ വൈകീട്ട് എട്ട് മണിവരെ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

15 രാജ്യങ്ങളില്‍ നിന്നുളള പ്രസാധകരും എഴുത്തുകാരും വായനോത്സവത്തിന്‍റെ ഭാഗമായി. ഇന്ത്യയില്‍ നിന്നുളളവർക്ക് യുഎഇയിലേക്ക് പ്രവേശിക്കാന്‍ നിയന്ത്രണമുളളതിനാല്‍ എഴുത്തുകാരും പ്രസാധകരും പങ്കെടുത്തില്ല. എങ്കിലും മലയാളി കുട്ടികളും കുടുംബങ്ങളും ആവേശത്തോടെ വായനോത്സവത്തിന്‍റെ ഭാഗമായി. മലയാളത്തില്‍ നിന്ന് ഡിസി ബുക്ക്സ് സാന്നിദ്ധ്യമറിയിച്ചു. കുട്ടികള്‍ക്കായി വിനോദ വിജ്ഞാന പരിപാടികളും ഒരുക്കിയിരുന്നു.ശാസ്ത്രകലാസാഹിത്യ വ‍ർക്ക് ഷോപ്പുകളും ,കഥപറച്ചിലും,പാചകവും, കുട്ടികഥകളും ചർച്ചകളും ആട്ടവും പാട്ടുമടക്കം വിവിധ തരത്തിലുളള 537 പരിപാടികളാണ് ഇത്തവണ വായനോത്സവത്തില്‍ ഒരുക്കിയത്.. 110 വർക്ക് ഷോപ്പുകളും 22 വിനോദ പരിപാടികളും കുട്ടികളുടെ ഭാവനയ്ക്കും അറിവിനുമുതകുന്ന 385 കലാപ്രദർശനവും നടന്നു.

അറബ് അന്താരാഷ്ട്ര രാജ്യങ്ങളില്‍ നിന്നുളള 32 എഴുത്തുകാരും കലാകാരന്‍മാരും , 15 രാജ്യങ്ങളില്‍ നിന്നുളള 172 പ്രസാധകരും വായനോത്സവത്തിന്‍റെ ഭാഗമായി.

Leave a Reply