പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ മദ്റസകളിൽ തയ്യാറെടുപ്പുകൾ തകൃതി.


ചേളാരി : ജൂൺ രണ്ടിന് ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ മദ്റസകളിൽ തകൃതിയായ തയ്യാറെടുപ്പുകൾ. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഓൺലൈൻ ആയാണ് ക്ലാസ്സുകൾ നടക്കുക. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ ഇന്ത്യയിലും വിദേശത്തുമായി 10,291 മദ്റസകളാണ് പ്രവർത്തിക്കുന്നത്.


12 ലക്ഷം കുട്ടികളും ഒരു ലക്ഷത്തോളം അദ്ധ്യാപകരും ഉള്ള ഏറ്റവും വലിയ മദ്റസ പ്രസ്ഥാനമായ സമസ്ത വിദ്യഭ്യാസ ബോർഡിന് കീഴിൽ അൽബിർറ്, അസ്മി, ഫാളില തുടങ്ങി വിവിധ സംവിധാനങ്ങളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികളും അദ്ധ്യാപകരും വേറെയുമുണ്ട്. ഓൺലൈൻ പഠനത്തിന് വിപുലമായ സംവിധാനമാണ് വിദ്യാഭ്യാസ ബോർഡ്‌ ഒരുക്കിയിട്ടുള്ളത്. ഓൺലൈൻ പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ ആവശ്യമായ പരിശീലനങ്ങൾ നൽകിയിട്ടുണ്ട്.
പഠനം ആരംഭിക്കുന്നത്തോടെ മുഴുവൻ വിദ്യാര്‍ത്ഥികൾക്കും പാഠപുസ്തകങ്ങൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒന്നു മുതൽ പ്ലസ്ടു വരെ ക്ലാസ്സുകളിലെ മദ്റസ പാഠപുസ്തകങ്ങൾക്ക് പുറമെ പാരായണനിയമങ്ങൾ അടയാളപ്പെടുത്തി മൾട്ടി കളറിൽ പ്രത്യേകം തയ്യാറാക്കിയ 2, 10, 15, 30 ജുസ്ഉ മുസ്ഹഫുകളും മദ്റസ നോട്ട് പുസ്തകവും അൽബിർറ്, അസ്മി, ഫാളില, പാഠപുസ്തകങ്ങളും കോഴിക്കോട് സമസ്ത ബുക്ക്‌ ഡിപ്പോ വഴി വിതരണം ചെയ്തു വരുന്നു.
ജൂൺ ഒന്നിന് സംസ്ഥാന തലത്തിലും ജില്ലാ റെയ്ഞ്ചു മദ്രസ്സ തലത്തിലും വിപുലമായ പ്രവേശനോത്സവം ഓൺലൈൻ വഴി സംഘടിപ്പിച്ചിട്ടുണ്ട്.

സമസ്ത പ്രസിഡന്റിന്റെ സന്ദേശം ജൂൺ ഒന്നിന്
ജൂൺ രണ്ടിന് പുതിയ അദ്ധ്യായന വർഷം ആരംഭിക്കാനിരിക്കെ ജൂൺ ഒന്നിന് രാവിലെ ഒമ്പത് മണിക്ക് സമസ്തകേരള ജംഇയ്യത്തുൽ ഉലമപ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളുടെ സന്ദേശം സമസ്ത ഓൺലൈൻ ചാനൽ മുഖേന യൂ ട്യൂബിലും മൊബൈൽ ആപ്പിലും ഫെയ്സ് ബുക്ക്‌ പേജിലും ദർശന ടി.വി യിലും സംപ്രേഷണം ചെയ്യും.

Leave a Reply