വാണിജ്യാടിസ്ഥാനത്തില്‍ ബസ് സർവ്വീസ് ആരംഭിച്ച് ദുബായ് ടാക്സി

0
25

ദുബായ് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റിക്ക് കീഴിലുളള ദുബായ് ടാക്സി കോർപ്പറേഷന്‍റെ നേതൃത്വത്തില്‍ ബസ് സർവ്വീസ് ആരംഭിച്ചു. പൊതു സ്വകാര്യകമ്പനികള്‍ക്കും വിനോദയാത്രയ്ക്കും മറ്റുപരിപാടികള്‍ക്കും ബസിന്‍റെ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന വിധത്തില്‍ വാണിദ്യാടിസ്ഥാനത്തിലാണ് ബസ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. 45 അത്യാധുനിക രീതിയിലുളള ബസുകളാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കിയിട്ടുളളത്. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് നല്ല നിലവാരത്തിലാണ് ബസുകളുടെ നി‍ർമാണം പൂർത്തിയാക്കിയിരിക്കുന്നതെന്ന് ഡിടിസി ഓപ്പറേഷന്‍സ് ആന്‍റ് കമേഷ്യല്‍ അഫയേഴ്സ് ഡയറക്ടർ അബ്ദുളള ഇബ്രാഹിം അല്‍ മീർ പറഞ്ഞു. ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ഹെല്‍ത്ത് അതോറിറ്റി എയർ അറേബ്യ ഉള്‍പ്പടെയുളള 21 പൊതു സ്വകാര്യ കമ്പനികളുമായി ഡിടിസി കരാർ ഒപ്പുവച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 80088088 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെയോ sales@dtc.gov.ae കൂടുതല്‍ വിവരങ്ങള്‍ അറിയാം.

ഡിടിസി ഓപ്പറേഷന്‍സ് ആന്‍റ് കമേഷ്യല്‍ അഫയേഴ്സ് ഡയറക്ടർ അബ്ദുളള ഇബ്രാഹിം അല്‍ മീർ

Leave a Reply