“നിങ്ങളാണ് ജീവിതത്തിലെ അതിനായക‍ർ” അന്താരാഷ്ട്ര നഴ്സസ് ദിനത്തിന്‍റെ ഭാഗമായി 500 സൂപ്പർ ഹീറോകളെ ആദരിച്ച് സഫാരി

0
141

ഷാർജ : കോവിഡ് കാലഘട്ടത്തില്‍ മനുഷ്യരാശിയെ മുന്നില്‍ നിന്നുനയിക്കുന്നവരാണ് നഴ്സുമാർ ഉള്‍പ്പടെ ആതുരസേവന അവശ്യസാധനരംഗത്ത് പ്രവർത്തിക്കുന്നവർ.അന്താരാഷ്ട്ര നഴ്സസ് ദിനത്തോട് അനുബന്ധിച്ച് 500 സൂപ്പർ ഹീറോകളെ ആദരിച്ചിരിക്കുകയാണ് ഷാ‍ർജ മുവൈലയിലെ സഫാരി ഹൈപ്പർമാർക്കറ്റ്. മബ്‌റൂഖ് ക്ലബ്ബുമായും, നോവ ഫാര്‍മസിയുമായും ചേർന്നാണ് സഫാരി ഈ വ്യത്യസ്തമായ ആദരവ് ഒരുക്കിയത്. ഉപഭോക്താക്കള്‍ക്കായി മികച്ച വിലയില്‍ ഗുണമേന്‍മയുളള സാധനങ്ങളെത്തിക്കുകയെന്നുളള വാണിജ്യ ലക്ഷ്യങ്ങള്‍ക്കപ്പുറത്ത് സമൂഹിക സേവനരംഗങ്ങളിലും, സാംസ്‌ക്കാരിക രംഗത്തും വ്യത്യസ്തമാര്‍ന്നതും പുതുമയാര്‍ന്നതുമായ പരിപാടികള്‍ സഫാരി ഒരുക്കാറുണ്ട്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, പോലീസ്, ഫയര്‍, ആംബുലന്‍സ്, ഹൈപ്പ‍ർമാക്കറ്റ് തുടങ്ങി കൂടുതല്‍ ജനങ്ങളുമായി ഇടപെഴകുകയും കോവിഡ് കാലത്ത് സേവനസന്നദ്ധരായി നില്‍ക്കുന്നവരെല്ലാം മുന്‍നിരപോരാളികളാണെന്ന് വിശ്വസിക്കുകയും ആ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയുമാണ് സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്. അതിന്‍റെ ഭാഗമായാണ് 500 സൂപ്പര്‍ഹീറോസിനെ ആദരിച്ചത്.

120ലധികം ആശുപത്രി ക്ലിനിക്കുകളില്‍ നിന്ന് 500 ല്‍ അധികം നഴ്‌സുമാരായിരുന്നു ചുരുങ്ങിയ സമയത്തിനുളളില്‍ രജിസ്റ്റര്‍ ചെയ്തത്. കോവിഡ് സാഹചര്യത്തില്‍ വലിയ കൂടിചേരലുകളും, പരിപാടികളും സാധ്യമല്ലാത്തതിനാല്‍ 500 പേരെ ആദരിക്കാം എന്ന് സഫാരി മാനേജ്‌മെന്‍റ് തീരുമാനിക്കുകയായിരുന്നു. 15ല്‍ അധികം വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാരും, വ്യത്യസ്ത ക്ലിനിക്കുകള്‍, ഹോസ്പിറ്റലുകള്‍, സ്‌കൂള്‍ നഴ്‌സുമാരും, സർക്കാർ‌ തലത്തില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ജോലിചെയ്യുന്ന നഴ്‌സുമാരും ഉള്‍പ്പെടെ വിവിധ എമിറേറ്റുകളില്‍ നിന്നുളളവർ രജിസ്ട്രേഷന്‍ ചെയ്തുകൊണ്ട് ഭാഗമായി.

കോവിഡ് മനുഷ്യ നിലനില്‍പ്പിനു തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഈ സഹചര്യത്തില്‍ സ്വന്തം ജിവന്‍ പോലും വകവെക്കാതെ തങ്ങളുടെ സഹജീവികള്‍ക്കായി മുന്‍നിരയില്‍ നിന്നുകൊണ്ട് കോവിഡിനെതിരെ പോരാടുന്ന നഴ്‌സുമാര്‍ ആദരിക്കപ്പെടേണ്ടതാണന്നും അവര്‍ക്കുവേണ്ട പ്രോത്സാഹനവും മറ്റു നല്‍കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്നും സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ അഭിപ്രായപ്പെട്ടു.

സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍

സഫാരിയില്‍ പ്രത്യേകം തയ്യാറാക്കിയ കട്ടൗട്ടും, സഫാരി സ്റ്റാഫുകളുടെ പ്രത്യേകമായ നഴ്സ്സ് ഡേ വീഡിയോയും ഏറെ ശ്രദ്ധപിടിച്ചുപറ്റുകയും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു. അതോടൊപ്പം തന്നെ പൊതു ജനങ്ങള്‍ക്കും, കസ്റ്റമേഴ്‌സിനും നഴ്‌സസിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും, അവരോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിനുമായുള്ള സിഗനേച്ചര്‍ ക്യാന്‍വാസും ഏറെ ശ്രദ്ധ നേടിയിരുന്നു. നഴ്‌സസ്, മെഡിക്കല്‍ സ്റ്റാഫുകള്‍ തുടങ്ങിയ കോവിഡ് പ്രതിരോധത്തിലെ മുൻനിരപോരാളികൾക്കുവേണ്ടി പ്രത്യേകം ചെക്കൗട്ട് കൗണ്ടറുകളും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

മെയ് 12ന് ആചരിച്ച അന്താരാഷ്ട നഴ്‌സസ് ദിനത്തിന്‍റെ ഭാഗമായി മെയ് 22 , 23 തിയതികളിലാണ് സഫാരിയില്‍ 500 സൂപ്പര്‍ഹീറോസിനെ ആദരിച്ചത്‌. സഫാരി ഗ്രൂപ്പ് റീജണല്‍ പര്‍ച്ചേയ്‌സ് മാനേജര്‍ ബി.എം. കാസിം, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് ഷോറൂം മാനേജര്‍ റഹീം വായോത്ത്, അസിസ്റ്റന്‍റ്‌ ഷോറും മാനേജര്‍ ഷാനവാസ്, മബ്‌റൂഖ് ക്ലബ്ബ് & നോവ ഫാര്‍മസി മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന്‌ നഴ്‌സുമാരെ ആദരിക്കുകയും അവര്‍ക്കായി നിരവധി സ്‌നേഹോപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.

Leave a Reply