ലക്ഷദ്വീപിനെ തകർക്കാനുള്ള കേന്ദ്രത്തിൻ്റെ പദ്ധതികൾ ഇങ്ങനെ.

ലക്ഷദ്വീപിനെ കുറിച്ച് ഇതുവരെയും പറഞ്ഞു കേട്ടതൊന്നുമല്ല പുതിയ കരട് നിയമത്തിലെ ഏറ്റവും ഭീകരമായ വശങ്ങൾ.

അതിൽ ഒന്നാമത്തേത്, അവിടെയുള്ള എല്ലാവരുടെയും ഭൂമി സർക്കാർ ഏറ്റെടുക്കാൻ പോകുന്നു എന്നതാണ്. എന്നാൽ ഏറ്റെടുത്തതിന് ശേഷവും ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഒരു പ്രത്യേക പെർമിറ്റിൻ്റെ പുറത്ത് അവിടെ തുടരാൻ സർക്കാർ അനുവാദം നൽകുമത്രെ. പ്രശ്നം അതു മാത്രമല്ല, കൃത്യസമയത്ത് പെർമിറ്റ് പുതുക്കായില്ലെങ്കിൽ 2 ലക്ഷം രൂപയാണ് ആദ്യത്തെ പിഴ. നിശ്ചിത കാലാവധിക്കകം പിഴ അടച്ചില്ലെങ്കിൽ തുടർന്നങ്ങോട്ട് പ്രതിദിനം 20,000 രൂപ വീതം അഡ്മിനിസ്ട്രേഷന് നൽകിയിരിക്കണം. അതായത് ദൂനികുതി ഒടുക്കിയില്ലെങ്കിൽ ഇന്ത്യയിലെന്നല്ല ലോകത്തിലെ തന്നെ ഏറ്റവും കൊടിയ പലിശയും പിഴപ്പലിശയും ഇടത്തട്ടുകാരും മുക്കുവരുമായ ദ്വീപ് വാസികളിൽ നിന്നും ഈടാക്കും എന്നർഥം.

രണ്ടാമതായി, അഥവാ സർക്കാർ പെർമിറ്റ് പുതുക്കി നൽകിയില്ല എന്നു സങ്കൽപ്പിക്കുക. പ്രതിഷേധിക്കയോ പ്രതികരിക്കുകയോ ചെയ്താൽ നടപ്പിലാക്കാനുള്ളതാണ് ഗുണ്ടാ നിയമം. അല്ലാതെ മയക്കുമരുന്നും മാങ്ങാത്തൊലിയും ഒന്നുമല്ല.

മൂന്നാമതായി, ദ്വീപിലെ ജനങ്ങൾ ഇതുവരെ ഏറ്റെടുത്ത് നടത്തിപ്പോന്ന ചെറുകിട ജോലികളുടെ കോൺട്രാക്റ്റുകൾ ഒന്നിച്ചാക്കി കോടികളുടെ ക്വട്ടേഷൻ നൽകുന്ന പുതിയൊരു നയം ഇതോടൊപ്പം തുടക്കമിടാൻ പോകുന്നു. അതായത്, ദ്വീപിലെ വികസന പ്രവർത്തനങ്ങൾ ഇനി മുതൽ കോടിപതികളായ ആളുകൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ. കുറെക്കൂടി വ്യക്തമായി പറഞ്ഞാൽ BJP യുടെ കോർപറേറ്റ് സുഹൃത്തുക്കൾ ആയിരിക്കും ഇനി മുതൽ സർക്കാർ പദ്ധതികളുടെ നടത്തിപ്പുകാർ. ദ്വീപിലെ കോൺട്രാക്ടർമാരും തൊഴിലാളികളും കുത്തുപാളയെടുക്കണം എന്നർഥം

മാറ്റിപ്പാർപ്പിക്കാനും അഡ്മിനിസ്ട്രേഷന് അധികാരമുണ്ട്. ദ്വീപ് കാർക്ക് ദ്വീപുകൾ തന്നെ വേണം എന്ന് ശഠിച്ചാൽ മനുഷ്യവാസമില്ലാത്ത 26 ദ്വീപുകൾ ആയിരിക്കാം അവർക്ക് ലഭിക്കാൻ പോകുന്നത്. ഈ ദ്വീപുകളിൽ മിക്കവയിലും കുടിവെള്ളം, കരൻ്റ് പോലുള്ളവ ലഭ്യമല്ല. അഞ്ചും ആറും മണിക്കുറുകൾ ബോട്ടിൽ മാത്രം സഞ്ചരിച്ചെത്തുന്ന, കപ്പലുകൾക്ക് അടുക്കാൻ കഴിയാത്ത ദ്വീപുകൾ ഇക്കൂട്ടത്തിലുണ്ട്. ഇത്രയും കാലം ഇവിടെ ആരും താമസിക്കാതിരുന്നതിൻ്റെ ഈ കാരണങ്ങളൊന്നും മാറ്റിപ്പാർപ്പിക്കുമ്പോൾ ബാധകമാവണം എന്നില്ല.

ചുരുക്കത്തിൽ ഇസ്രായേൽ മാതൃകയിൽ ഒരു ജനതയെ സഹസ്രാബ്ദങ്ങളായി അവർ താമസിച്ചു വന്ന ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കാനും സാമ്പത്തികമായി അവരുടെ നട്ടെല്ലൊടിക്കാനും എതിർത്താൽ ഭീകരവാദിയാക്കാനുമാണ് ഖോഡ പട്ടേൽ ചുട്ടെടുത്ത നിയമത്തിലൂടെ വഴിയൊരുക്കാൻ പോകുന്നത്.

കടപ്പാട്
Rasheedudheen Alpatta

Leave a Reply