ഡോ: കെ.പി. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോട്. പൾസ് ഓക്സി മീറ്ററുകൾ സംഭാവന ചെയ്തു

ദുബായ്:ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ: കെ.പി ഹുസൈൻ്റെ നേതൃത്വത്തിൽ കോഴിക്കോട് പ്രവർത്തിച്ചു വരുന്ന ചാരിറ്റബിൾ ഓർഗനൈസേഷനായ ഡോ: കെ.പി ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ്. പൾസ് ഓക്സി മീറ്ററുകൾ സംഭാവന ചെയ്തു തവനൂർ മണ്ഡലത്തിലേ വിവിധ പഞ്ചായത്തുകളിലെ സന്നദ്ധ സംഘടനകളിൽ നിന്നും മഹല്ല് കമ്മിറ്റികളിൽ നിന്നുമുളള ആവശ്യങ്ങള്‍ മനസിലാക്കിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു വിതരണം. തവനൂർ മണ്ഡലത്തിലേ തൃപ്രങ്ങോട് പാലോത്ത് പറമ്പ് മഹല്ല് മേഖല, തൃപ്രങ്ങോട് പഞ്ചായത്തിലെ വിവിധ മേഖലകള്‍ , മംഗലം പഞ്ചായത്തിലെ തീരദേശ മേഖല, വട്ടംകുളം മേഖല, എന്നിവടങ്ങളിലെ കുടുംബങ്ങളിലേക്ക് 250 പൾസ് ഓക്സി മീറ്ററുകളാണ് നല്‍കിയത്. കോവിഡ് ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാക്കും. അതിനാല്‍ തന്നെ ശരീരത്തിലെ ഓക്സിജന്‍റെ അളവ് ഇടയ്ക്കിടെ പരിശോധിക്കേണ്ടത് അനിവാര്യമാണ്. ആവശ്യമായ ഓക്സിജൻ ലഭിക്കാതെ രോഗികൾ ആശുപത്രിയിൽ എത്തുന്ന അടിയന്തര സാഹചര്യങ്ങൾ തടയുകയെന്നുളളതാണ് ആവശ്യമെന്ന് ഡോ: ഹുസൈൻ പറഞ്ഞു. ഈ പകർച്ച വ്യാധി സാഹചര്യത്തിൽ മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റു ന്നതിനും സംഭാവന ചെയ്യുന്നതിനും എല്ലാ വരും പരമാവധി ശ്രമിച്ചാൽ മരണങ്ങൾ തടയാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു ട്രസ്റ്റ് മെംമ്പർ അഡ്വക്കറ്റ് റാണി അഭിലാഷ് ,പൾസ് ഓക്സി മീറ്റർ സംഘടന നേതാക്കൾക്ക് കൈമാറി. ടി.കെ നാസർ മംഗലം, ഹൈദർ നെല്ലിശ്ശേരി, നൗഷാദ് തൃപ്രങ്ങോട്, ഷമീർ പുറത്തൂർ, നൗഫൽ കെ.പി, സുലൈമാൻ മംഗലം,നൗഫൽ ചമ്രവട്ടം,അസീസ് അമരിയിൽ, എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply