കോവിഡ് മയ്യത്തുകളെ കുളിപ്പിക്കുന്നതിൽ അയൽപ്പക്കത്തില്ലാത്ത ഭീതി കേരളത്തിനെന്തിന്..?

ബംഗ്ലൂർ: കോവിഡ് മൂലം മരിക്കുന്നവരെ മതാചാര പ്രകാരം ഖബറടക്കുന്നതിന് കുളിപ്പിക്കാൻ നിയന്ത്രണങ്ങളോടെ അനുമതി നൽകണമെന്നാവശ്യം കേരള സർക്കാറിനോട് പല മത രാഷ്ട്രീയ സംഘടകളും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്നും അനുകൂലമായ ഒരു നിയമബേധഗതിയും വന്നിട്ടില്ല.ഇതേ സമയം തൊട്ടടുത്ത സംസ്ഥാനമായ കർണ്ണാടകയിൽ ഒരോ മതത്തിൻ്റെയും ആചാരപ്രകാരം തന്നെ സംസ്കരിക്കാനുള്ള അനുമതി നൽകി വരുന്നുണ്ട്.
കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ മരിച്ച ബാലുശ്ശേരി സ്വദേശിയുടെ മയ്യിത്ത് വരെ കുളിപ്പിച്ചും മറ്റു അന്ത്യകർമ്മങ്ങൾ ചെയ്തുമാണ് പരിപാലനം നടത്തിയതെന്ന് ബാഗ്ലൂർ കെ.എം.സി.സി ജനറൽ സെക്രട്ടറി എം.കെ നൗഷാദ് വെക്തമാക്കുന്നു.

കോവിഡ് പോസിറ്റീവായവർ മരിക്കുന്നതോടെ അണു മുക്തമാക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയും പ്രമുഖരായ ഡോക്ടർമാരും വെക്തമാക്കിയ സാഹചര്യത്തിലാണ് അധികൃതരുടെ മൗനാനുവാദത്തോടെയാണെങ്കിലും കർണാടക സ്റ്റേറ്റിൽ ഗ്ലൗസും മാസ്ക്കും ഉപയോഗിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തന്നെ കോവിഡ് മരണങ്ങൾ സംഭവിച്ചവരെ അന്ത്യപരിപാലന കർമ്മങ്ങൾ നടത്തുന്നത്.കോവിഡിൻ്റെ തുടക്കകാലം മുതൽക്ക് തന്നെ മയ്യിത്ത് സംസ്കാരത്തിൽ കുളിപ്പിക്കൽ ഉൾപ്പെടെയുള്ള എല്ലാ ചടങ്ങുകളും നടത്തി വരുന്നുണ്ട്. എന്നാൽ ഇതുവരെ ഇത്തരം ചടങ്ങുകളിൽ പങ്കെടുത്തതിൻ്റെ പേരിൽ ഒരാൾക്കും കോവിഡ് പോസറ്റീവ് ആയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല എന്നും അദ്ദേഹം വെക്തമാക്കി. അത് കൊണ്ട് കേരള സർക്കാർ സൃഷ്ടിക്കുന്ന അനാവശ്യ ഭീതിയും മറ്റും ഒഴിവാക്കി മാന്യമായ രീതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തന്നെ മയ്യിത്ത് സംസ്ക്കരണം നടത്താനും, കേരളത്തിൻ്റെ ചില ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പിൻവലിക്കാനും കേരള സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ലോകാരോഗ്യ സംഘടനയോ ആരോഗ്യ വകുപ്പ് പഠനങ്ങളോ കോവിഡ് മൂലം മരിച്ചവരെ കുളിപ്പിക്കുന്നതിന് വിലക്ക് പറയുന്നില്ല എന്നത് കൊണ്ട് തന്നെ ഈ വിഷയം മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റി ചുമതപ്പെടുത്തിയത് പ്രകാരം ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.കെ മുനീർ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുമായും ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായും ചർച്ച നടത്തി വിശ്വാസികൾക്കുണ്ടാകുന്ന പ്രയാസങ്ങളും മരണാനന്തരമുള്ള അനാദരവും ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടർന്ന് കഴിഞ്ഞ നവമ്പർ 24ന് സർക്കാർ ഇറക്കിയ ഉത്തരവിൽ മതാചാര പ്രകാരം മരണാനന്തര ചടങ്ങിന് അനുമതി നൽകുകയും മയ്യിത്തിനെ സ്പ്രേ ചെയ്യാനും അനുമതി നൽകിയിരുന്നു. എന്നാൽ, കുളിപ്പിക്കാതെ കബറടക്കുന്നത് പൂർണ്ണതയല്ല എന്നതിനാൽ മയ്യിത്തുകൾ കുളിപ്പിക്കുകയും സന്നദ്ധ പ്രവർത്തകരുടെ കൂടി സഹായത്തോടെ കബറടക്കുകയും ചെയ്തെന്ന പേരിൽ പൊലീസ് കേസെടുക്കുന്നത് പ്രയാസകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നവരെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് ചെയ്തിരിക്കുന്നത്. ഇത്തരം കേസ്സുകൾ പിൻവലിച്ച് യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപിക്കാൻ തയ്യാറാവണം. ഇങ്ങനെ കേസെടുത്ത നടപടിയിൽ ഇടപെടുകയും അധികാരികളെ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply