ന്യൂനമർദ്ദം; അടുത്ത മണിക്കൂറുകളിലെ സാധ്യത.

ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദം അടുത്ത മണിക്കൂറിൽ തീവ്ര ന്യുന മർദ്ദമാകാൻ സാധ്യത. നാളെയോടെ ‘യാസ്’ ചുഴലിക്കാറ്റായി മാറി അതി വേഗം ശക്തി പ്രാപിച്ചു മെയ്‌ 26 ന് വൈകുന്നേരം വടക്കൻ ഒഡിഷ തീരത്തിനും പശ്ചിമ ബംഗാളിനും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.

നിലവിലെ ന്യുന മർദ്ദ സ്വാധീന മൂലം അറബികടലിൽ കാലവർഷ കാറ്റ് ശക്തി പ്രാപിക്കുന്നുണ്ടെങ്കിലും അത് കന്യാകുമാരിക്കും തെക്ക് ആയി ശ്രീലങ്കൻ മേഖലയിലാണ് കൂടുതൽ സ്വാധീനം കാണപ്പെടുന്നത്. അതിനാൽ ശക്തമായ മഴ ഈ മേഖലയിയിലേക്ക് ഷിഫ്റ്റ്‌ ചെയ്തിരിക്കുന്നു.

വരും ദിവസങ്ങളിൽ (മെയ്‌ 25-26) ന്യുന മർദ്ദം ശക്തി പ്രാപിച്ചു ഒഡിഷ തീരത്തേക്ക് നീങ്ങുന്നത്തോടെ കാലാവർഷ കാറ്റ് മധ്യ തെക്കൻ കേരളത്തിൽ ശക്തമാക്കാനും അതോടൊപ്പം ഈ മേഖലയിൽ മഴ വർധിക്കാനും സാധ്യത.

രാജീവൻ എരിക്കുളം

Leave a Reply