മഴക്കാലം; ഈ വർഷം ഇങ്ങിനെ.

എല്ലാ വർഷവും ജൂൺ ഒന്നാം തീയതിയോടടുപ്പിച്ചു കേരളത്തിൽ എത്തുന്ന കാലാവസ്ഥ പ്രതിഭാസമാണ്
മൺസൂൺ ( തെക്ക് പടിഞ്ഞാറൻ കാലവര്ഷം. സീസൺ എന്നർത്ഥം വരുന്ന ‘മൗസിം ‘ എന്ന അറബി പദത്തിൽ നിന്നാണ് ആ വാക്ക് ഉണ്ടായത്. കാലവര്ഷം നമ്മളെ സംബന്ധിച്ചു പ്രധാന മഴക്കാലമാണ്.

കാലവർഷം കേരളത്തിൽ എത്തുന്നതിനു മുൻപ് അതിന്റെ ആദ്യ യാത്ര ആരംഭിക്കുന്നത് ഏകദേശം മെയ് 22 ഓടെ ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിൽ നിന്നാണ് (ചിത്രത്തിൽ ചുവന്ന ലൈൻ ) .തുടർന്ന് മെയ് 26 ഓടെ ശ്രീലങ്കയിൽ എത്തിച്ചേരുന്നു .

തുടർന്ന് ജൂൺ 1 നു ആണ് കേരളത്തിൽ കാലവർഷം സാധാരണയായി എത്തിച്ചേരുന്നത്.

കേരളം ആണ് ഇന്ത്യയിലെ കാലവർഷത്തിന്റെ പ്രവേശന കവാടം എന്നറിയപ്പെടുന്നത്. സാധാരണയായി ഏകദേശം 10 ദിവസം എടുത്താണ് ആൻഡമാനിൽ നിന്നും കാലവർഷം കേരളത്തിൽ എത്തിച്ചേരുന്നത് .

ആദ്യ ഘട്ടത്തിൽ തിരുവനതപുരം, കൊല്ലം, കൊച്ചി കന്യാകുമാരി ഭാഗങ്ങളും കവർ ചെയ്യുന്നു
രണ്ടാം ഘട്ടമായ ജൂൺ 5 ഓടെ കേരളം മുഴുവനായും , തെക്കൻ കർണാടക , വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങൾ കവർ ചെയ്യുന്നു.

ജൂൺ 10 ഓടെ ഗോവയിൽ എത്തിച്ചേരുന്ന കാലവര്ഷം മഹാരാഷ്ട്രയുടെ തെക്കൻ ഭാഗങ്ങൾ, കർണാടകയും റായാൽ സീമ മുഴുവനായും തമിഴ്നാടിന്റെ ബാക്കി ഭാഗങ്ങളിലും എത്തി ചേരുന്നു. അതോടൊപ്പം തെലുങ്കാന, തീര ആന്ധ്രാ പ്രദേശ്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും കാലവര്ഷം എത്തി ചേരുന്നു.

മഹാരാഷ്ട്രയുടെ കൂടുതൽ ഭാഗങ്ങളിലും തെലുങ്കാന, ആന്ധ്രാ പ്രദേശ് മുഴുവനായും, പശ്ചിമ ബംഗാൾ, സിക്കിം ഏകദേശം മുഴുവനായും ഛത്തീസ്ഗാഡ് തെക്കൻ ഭാഗങ്ങൾ, ഒഡിഷയുടെ തെക്ക്, കിഴക്കൻ ഭാഗങ്ങൾ, ബിഹാറിന്റെയും ജാര്ഖണ്ഡിന്റെയും ചില കിഴക്കൻ ഭാഗത്തും ജൂൺ 15 ഓടെ കാലവര്ഷം എത്തുന്നു.

ജൂൺ 20 ഓടെ മഹാരാഷ്ട്ര മുഴുവനായും ഗുജ്ജത്തിന്റെയും മധ്യ പ്രാദേശിന്റെയും തെക്കൻ ഭാഗങ്ങൾ, ഒഡിഷ മുഴുവനായും, ഛത്തീസ്ഗാഡ്, ജാർഖണ്ഡ്, ബിഹാർ മുഴുവനായും വ്യാപിക്കുന്നു.

അതിനു ശേഷം വീണ്ടും കൂടുതൽ വടക്കോട്ടും പടിഞ്ഞാറോട്ടും നീങ്ങുന്ന കാലവര്ഷം ജൂൺ 30 ഓടെ ഗുജറാത്ത്‌, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ലഡാക്ക് മുഴുവനായും, ജമ്മു കശ്‍മീരി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളുടെ ഭൂരിപക്ഷം ഭാഗങ്ങളിലും വ്യാപിക്കുന്നു.

അങ്ങനെ ജൂൺ 1 നു കേരളത്തിൽ നിന്നും ആരംഭിക്കുന്ന കാലവര്ഷം ജൂലൈ 8 നു 38 ദിവസം യാത്ര ചെയ്തു ഇന്ത്യ മുഴുവൻ വ്യാപിക്കുന്നു.

രാജീവൻ എരിക്കുളം

Leave a Reply