“മരുഭൂമിയിൽ മഴ പെയ്യുന്നു” പോസ്റ്റർ പ്രകാശനം ചെയ്തു.

റിയാദ് :പ്രവാസി എഴുത്തുകാരന്റെ ജീവിതാനുഭങ്ങൾ പുസ്തകമായി പ്രസിദ്ധികരിക്കുന്നു. കായംകുളം സ്വദേശിയും റിയാദിൽ വര്ഷങ്ങളായി പ്രവാസിയുമായിട്ടുള്ള നവമാധ്യമങ്ങളിലും ബ്ലോഗിലും സജീവ സാനിധ്യമായ മുഹമ്മദ്‌ സലിം കൊച്ചുണ്ണുണ്ണിയുടെ പുസ്തകമായ “മരുഭൂമിയിലെ മഴ പെയ്യുന്നു “എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടാനുബന്ധിച്ചുള്ള പോസ്റ്റർ പ്രകാശനം നടന്നു. കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ കൃപയുടെ നേതൃത്വത്തിൽ ഷിഫയിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ ആണ് പോസ്റ്റർ പ്രകാശനം നടന്നത്. തന്റെ ബാല്യകാലം മുതൽ ഇന്ന് തുവരെയുള്ള മൂന്നു പതിറ്റാണ്ടു പ്രവാസത്തിൽ കണ്ടതും കേട്ടതുമായ അനുഭങ്ങൾ ആണ് ആദ്യ പുസ്തകത്തിൽ ഉള്ളത്.മുസാക്ക് പബ്ലിഷേഴ്സ് പ്രസിദ്ധികരിക്കുന്ന പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത് പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ എം കെ ബിജു മുഹമ്മദാണ്.കായംകുൽ എം എസ് എം കോളേജിൽ നിന്ന് ധനതത്വ ശാസ്ത്രത്തിൽ ബിരുദം നേടിയ സലിം റിയാദിലെ സ്വകാര്യ കമ്പനിയിൽ അഡ്മിൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു.

Leave a Reply