വ്യാജ സന്ദേശം കെ.എൻ എ ഖാദർ ജില്ലാ പോലീസ് മേധാവിക്ക് പരാധി നൽകി.

മലപ്പുറം: മുൻ എംഎൽഎ കെ.എൻ എ ഖാദറിൻ്റെ ശബ്ദ സന്ദേശമെന്ന വ്യാജേന സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഇസ്രായീൽ അനുകൂല മെസ്സേജുകൾ തന്നെ മനപ്പൂർവ്വം സമൂഹമധ്യത്തിൽ തേജോവധം ചെയ്യാൻ വേണ്ടി പടച്ചുണ്ടാക്കിയതാണെന്നും ഇവരെ കണ്ടെത്തി തനിക്കുണ്ടായ മാന നഷ്ടത്തിൻ നിയമ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് കെ എന്‍ എ ഖാദര്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ തന്റെ പേരില്‍ വോയിസ് മെസ്സേജുകള്‍ ഷെയര്‍ ചെയ്യുന്നതായി കെ എന്‍ എ കാദര്‍ പരാതിയില്‍ പറയുന്നു. ഈ ഗ്രൂപ്പുകളുടെയും ഷെയര്‍ ചെയ്ത ആളുടെയും നമ്പര്‍ കാണത്തക്കവിധം സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കമാണ് പരാതി നല്‍കിയത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ എന്‍ എ ഖാദര്‍ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

Leave a Reply