ഭംഗിയായി മുന്നോട്ടുപോകും. വ്യക്തിയല്ല, സംവിധാനമാണ്പ്രധാനം:കെ.കെ. ശൈലജ ടീച്ചർ.

തിരുവനന്തപുരം∙മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിനെകുറിച്ച് കെ.കെ. ശൈലജടീച്ചറുടെ പ്രതികരണം ‘പാര്‍ട്ടി തീരുമാനിച്ചതുകൊണ്ടാണ് മന്ത്രിയായത്. ചെയ്ത കാര്യങ്ങളില്‍ പൂര്‍ണ തൃപ്തിയുണ്ട്. പുതിയ ടീമിന് തന്നേക്കാള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം,മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിനെ ആരും വൈകാരികമായെടുക്കേണ്ടെന്ന്’ശൈലജടീച്ചർ വ്യക്തമാക്കി.ഭംഗിയായി മുന്നോട്ടുപോകും. വ്യക്തിയല്ല, സംവിധാനമാണ് പ്രവര്‍ത്തിക്കുന്നത്. അതിന് നേതൃത്വം നല്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കെ.കെ.ശൈലജ കൂട്ടിച്ചേർത്തു.

കോവിഡ് പ്രതിരോധം താന്‍ ഒറ്റയ്ക്കല്ല നടത്തിയതെന്നും അവർ വ്യക്തമാക്കി. ആരോഗ്യമന്ത്രിയതുകൊണ്ടാണ് നേതൃപരമായ ഉത്തരവാദിത്തം നിര്‍വഹിച്ചതെന്നും കെ.കെ. ശൈലജ പറഞ്ഞു പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം മന്ത്രിസഭയിൽനിന്ന കെ.കെ. ശൈലജെയെ ഒഴിവാക്കിയ വാർത്ത പുറത്തുവന്നതിനു ശേഷം പ്രതികരിക്കുകയായിരുന്നു അവർ.

Leave a Reply