ഇ.ടി ബഷീർ എം.പിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ ഒറ്റക്കെട്ടായ പ്രതിരോധ പ്രവർത്തനങ്ങൾ.

മലപ്പുറം: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും, ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി മലപ്പുറം കലക്ടറേറ്റിൽ ജില്ലയിലെ MP മാർ,MLAമാർ, ജില്ലാ കലക്ടർ,വകുപ്പ് തല ഉദ്യോഗസ്ഥർ, ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാർ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ട് മുഖാമുഖവും ഓൺലൈനായും ഇടി മുഹമ്മദ് ബഷീർ MP വിളിച്ച് ചേർത്ത കേന്ദ്രാവിഷ്ക്രത ജില്ലാതല കോഓഡിനേഷൻ മോണിറ്ററിംഗ് കമ്മറ്റി( ദിശ) യുടെ ആദ്യ യോഗത്തിൽ പ്രകൃതി, ആരോഗ്യ മേഖകളിൽ നടപ്പാക്കേണ്ട അടിയന്തിര പ്രാധാന്യമുള്ള തീരുമാനങ്ങൾ കൈകൊണ്ടു.

ഓക്സിജൻ സിലണ്ടർ 1000 കൂടി അധികമായി ഓഡർ ചെയ്യുന്നു.

മഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കുന്നതിന്നുള്ള തടസ്സങ്ങൾ നീക്കി

വാക്സിനേഷൻ നൽകുന്നതിന്ന് വേഗത കൂട്ടും

താലൂക്ക് ആശുപത്രികളിൽ 100 വീതം കോവിഡ് ബെഡുകൾ വെൻറിനേറ്റർ സൗകര്യത്തോടെ സ്ഥാപിക്കും

C.ട.L.T.C. ആയി പ്രവർത്തിക്കൂന്ന ബ്ലോക്ക് തല CHC കളിൽ 100 വീതം ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും

വാക്സിൻ നൽകുന്നതിൽ പ്രവാസികൾക്ക് മുൻഗണന നൽകാൻ ശുപാർശ ചെയ്തു

വാക്സിനേഷൻ രേഖകളിൽ പാസ്പോർട്ട് നമ്പറുകൾ കൂടി ഉൾപ്പെടുത്താനും ശുപാർശ ചെയ്തു

കടൽഭിത്തികൾ തകർന്നു ഉണ്ടായ ക്യാപ്പുകൾ ഉടൻ ഫില്ല് ചെയ്യുന്നതിന്നു് കലക്ടർ അനുമതി നൽകി

കരിങ്കല്ല് ക്ഷാമം പരിഹരിക്കുന്നതിന്ന് ചില ക്വാറികൾക്ക് പ്രത്യേക പ്രവർത്തനാനുമതി കലക്ടർ നൽകുന്നതാണ്

കടൽഭിത്തികൾ ഇല്ലാത്ത സ്ഥലങ്ങളിൽ കടൽഭിത്തി നിർമ്മിക്കാൾ ഇറിഗേഷൻ EEയോട് നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടു

പാടശേഖരങ്ങളിൽ നെല്ല് സൂക്ഷിക്കാൻ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗോഡൗണുകൾ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കാൻ നിർദ്ദേശം നൽകി

Leave a Reply