ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇവ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും.

കൊവിഡ് 19 രോഗ നിർവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തികർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് ഭാഗമായി 16 5 2021 ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ യോഗം ചേരുകയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിൽ കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചു.

മലപ്പുറം ജില്ലയിൽ ദിനേന covid19 രോഗികളുടെ എണ്ണം 35% അതായത് 4000 രോഗികൾക്ക് മുകളിലായി സ്ഥിരമായി ടെസ്റ്റ് പോസിറ്റീവ് നിരക്കുകൾ വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നതുകൊണ്ടാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും തീരുമാനിച്ചിട്ടുള്ളത്.

യാത്രയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും വ്യവസ്ഥകളും

 • മെഡിക്കൽ ഏജൻസി വിവാഹം മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെയുള്ള യാത്രകൾ നിരോധിച്ചിരിക്കുന്നു
 • പത്തു വയസ്സിനു താഴെയുള്ളവർ 60 വയസ്സിനു മുകളിലുള്ളവർ എന്നിവർ അവരുടെ അടിയന്തര മെഡിക്കൽ ആവശ്യത്തിനല്ലാതെ വീടിനു പുറത്തിറങ്ങാൻ പാടുള്ളതല്ല
 • അവശ്യ വസ്തുക്കൾ വാങ്ങിക്കുവാൻ പോകുന്ന പൊതുജനങ്ങൾ നിർബന്ധമായും കയ്യിൽ റേഷൻകാർഡ് കരുതേണ്ടതാണ്
 • ജില്ലാ പരിധിയിലെ ഹൈവേയിലൂടെ കടന്നുപോകുന്ന ദീർഘദൂര യാത്ര വാഹനങ്ങൾ ജില്ലയിൽ നിർത്താൻ പാടുള്ളതല്ല
 • ചരക്കു വാഹനങ്ങളുടെ ഗതാഗതം അനുവദനീയമാണ്
 • കോവിഡ് 19 രോഗ നിർവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ഓഫീസുകൾ അവശ്യ സേവനം നൽകുന്ന മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവ ഏറ്റവും കുറവ് എണ്ണം ജീവനക്കാരെ വെച്ച് മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളൂ
 • ജീവനക്കാർ അവരുടെ സ്ഥാപന മേധാവികളുടെ ഡ്യൂട്ടി ഓർഡർ/ഐ ഡി കാർഡ് എന്നിവ യാത്രാവേളയിൽ കൈവശം സൂക്ഷിക്കേണ്ടതാണ്പ്ര
 • വർത്തനാനുമതി ഉള്ള സ്ഥാപനങ്ങളുടെ അകത്തും പുറത്തും കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിന് പരിപൂർണ ഉത്തരവാദിത്വം സ്ഥാപന/ ബ്രാഞ്ച് മേധാവികൾക്ക് ആയിരിക്കും
 • ഇക്കാര്യത്തിൽ അലംഭാവം ഗുരുതരമായി കണക്കാക്കുന്നതാണ്
 • ബാങ്ക് ഇൻഷുറൻസ് സ്ഥാപനങ്ങൾ എന്നിവ തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ ഏറ്റവും കുറവ് ജീവനക്കാരെ വെച്ച് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവർത്തിക്കാവുന്നതാണ്
 • ബാങ്ക് ഇതര സാമ്പത്തിക സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കുന്നതല്ല
 • ആശുപത്രികൾ മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ വ്യവസായങ്ങൾ മെഡിക്കൽ ലാബ് ഭക്ഷ്യ അനുബന്ധ വ്യവസായങ്ങൾ മീഡിയ എന്നിവയ്ക്ക് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്നതാണ്
 • പാൽ പത്രം മത്സ്യം മാംസം എന്നിവ രാവിലെ എട്ടുമണിക്കകം വിതരണം പൂർത്തിയാക്കേണ്ടതാണ്
 • പാൽ സംഭരണം രാവിലെ 8 മണി വരെയും വൈകുന്നേരം 3 മുതൽ വൈകുന്നേരം അഞ്ച് വരെയും മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തുന്നത് അനുവദനീയമാണ്
 • റേഷൻ കടകൾ, ഭക്ഷ്യ അവശ്യവസ്തുക്കളുടെ കച്ചവടം എന്നിവ ഉച്ചക്ക് രണ്ടുമണി വരെ മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ
 • ഭക്ഷ്യ അവശ്യവസ്തുക്കളുടെ കച്ചവടസ്ഥാപനങ്ങൾ പരമാവധി ഹോം ഡെലിവറി അല്ലെങ്കിൽ ഓൺലൈൻ പെയ്മെൻറ് എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതാണ്
 • ക്വാറൻ്റെനിൽ കഴിയുന്നവർ യാതൊരു കാരണവശാലും പുറത്തിറങ്ങാൻ പാടുള്ളതല്ല അവർക്കും റേഷൻ കാർഡ് ഇല്ലാത്തവർക്കും വേണ്ട മരുന്ന് ഭക്ഷ്യസാധനങ്ങൾ RRT അംഗങ്ങൾ അവരുടെ വീടുകളിൽ എത്തിക്കേണ്ടതാണ് ആർ ആർടി അംഗങ്ങൾക്ക് തഹസിൽദാർ രേഖപ്പെടുത്തിയ പാസ് നൽകേണ്ടതാണ്
 • ട്രോമാകെയർ വളണ്ടിയർമാർ സർക്കാർ വകുപ്പുകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് അനുവാദം ഉണ്ടായിരിക്കും
 • മറ്റു വളണ്ടിയർമാർ പ്രവർത്തന പരിധി രേഖപ്പെടുത്തിയ തഹസിൽദാർ സാക്ഷ്യപ്പെടുത്തിയ പാസ്സ്നൽകേണ്ടതാണ്
 • പച്ചക്കറി മൊത്ത വിതരണ കേന്ദ്രങ്ങൾ പുലർച്ചെ മൂന്നുമണി മുതൽ രാവിലെ 7 മണി വരെ പ്രവർത്തിക്കാൻ പാടുള്ളൂ
 • പൊതുഇടങ്ങൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ എന്നിവ അണുവിമുക്തമാക്കേണ്ടതാണ്.
 • തുറന്നു പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും സ്ഥാപന ഉടമകൾ ദിവസവും അണുവിമുക്തമാക്കണം.
 • പൊതു മാർക്കറ്റുകളിൽ പ്രവേശനം പുറത്തു കടക്കൽ എന്നിവ ഒരൊറ്റ വഴിയിലൂടെ ആയി പരിമിതി കൊടുക്കേണ്ടതാണ്.
 • പ്രവേശനകവാടത്തിൽ തെർമൽ സ്കാനിംഗ് സിനിറ്റൈയ്സർ എന്നിവയുടെ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ഇരിക്കണം.
 • പൊതുജനങ്ങൾ നിബന്ധനകൾ പാലിച്ചുകൊണ്ട് അവശ്യ വസ്തുക്കൾ വാങ്ങി പോകുന്നതിനുള്ള സൗകര്യങ്ങൾ പോലീസ് ചെയ്തുകൊടുക്കേണ്ടതാണ്
 • തിങ്കൾ ബുധൻ വെള്ളി എന്നീ ദിവസങ്ങൾ റേഷൻ കാർഡ് നമ്പറിലെ അവസാന അക്ഷരം ഒറ്റ ക്ഷരം വരുന്ന കാർഡ് ഉടമകൾക്കും ചൊവ്വ വ്യാഴം ശനി എന്നീ ദിവസങ്ങളിൽ നമ്പറിന് അവസാനം ഇരട്ട അക്കത്തിൽ വരുന്നവർക്കും അവശ്യവസ്തുക്കൾ വാങ്ങുന്നതിൻ മാത്രം യാത്ര അനുവദിക്കുന്നതാണ്
 • റേഷൻകാർഡ് യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാൻ പാടുള്ളതല്ല
 • അവശ്യവസ്തുക്കൾ വാങ്ങുന്നതിന് ഒരു റേഷൻ കാർഡ് ഉപയോഗിച്ച് ഒരു കുടുംബത്തിലെ ഒരാൾക്ക് മാത്രമേ ഒരു ദിവസം പുറത്തു പോകാൻ പാടുള്ളൂ
 • േഹോട്ടലുകൾ സാമൂഹിക അടുക്കളകൾ ഹോം ഡെലിവറി മാത്രം രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ പ്രവർത്തിക്കുമെന്നാണ് പാർസൽ സർവീസ് അനുവദനീയമല്ല
 • പ്രവർത്തനാനുമതി ഉള്ള സ്ഥാപനങ്ങൾകകത്ത് ഉപഭോക്താക്കൾ കൃത്യമായ സാമൂഹിക പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകൾ ഉറപ്പുവരുത്തേണ്ടതാണ്.
 • സ്ഥാപനങ്ങളുടെ അകത്ത് ഒരു സമയത്ത് പരമാവധി അഞ്ചു പേർ മാത്രമേ അനുവദിക്കുകയുള്ളൂ. ഇക്കാര്യത്തിലുള്ള ലംഘനം സ്ഥാപന ഉടമ ക്കെതിരെയുള്ള നിയമനടപടിക്കിടയാക്കുന്നതാണ്.
 • സ്ഥാപനങ്ങളുടെ പുറത്ത് സാമൂഹിക അകലം പാലിക്കുക അതിലേക്കായി ക്യു സംവിധാനത്തിനായി പ്രത്യേക അടയാളങ്ങൾ രേഖപ്പെടുത്തേണ്ടതാണ് ഈ അടയാളങ്ങൾ തമ്മിൽ കുറഞ്ഞത് 150 സെൻറീമീറ്റർ അകലം ഉണ്ടായിരിക്കേണ്ടതാണ് കൂടാതെ സോപ്പുപയോഗിച്ച് കൈ കഴുകാനുഉള്ള സൗകര്യം എന്നിവ ക്രമീകരിക്കേണ്ടതാണ് എല്ലാവരും നിർബന്ധമായും മാസ്ക്ധരിക്കേണ്ടതാണ്
 • മാസ്ക് ധരിക്കാത്തവർക്ക് സാധനങ്ങൾ കൊടുക്കുവാൻ പാടുള്ളതല്ല.
 • മേൽസൂചിപ്പിച്ച പാലിച്ചില്ലെങ്കിൽ പ്രസ്തുത സ്ഥാപനം യാതൊരു മുന്നറിയിപ്പും കൂടാതെ അടപ്പിക്കുന്നതാണ്
 • വഴിയോര കച്ചവടം വീടുകൾ തോറും കയറിയിറങ്ങിയുള്ള വിൽപന എന്നിവ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
 • ഹാർബർ പ്രവർത്തിക്കുവാൻ പാടുള്ളതല്ല. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരുന്നു.
 • പെട്രോൾപമ്പുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മാത്രം പ്രവർത്തിക്കുന്നതാണ്
 • വിവാഹ ചടങ്ങുകൾക്ക് പരമാവധി മാറ്റി വയ്ക്കേണ്ടതാണ് ഒഴിവാക്കാനാവാത്ത വിവാഹ മരണാനന്തര ചടങ്ങുകളും പരമാവധി 20 ആളുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തേണ്ടതാണ്
 • മറ്റു യാതൊരുവിധ ഒത്തുകൂടലും പാടുള്ളതല്ല
 • ജില്ലയിൽ ആരാധനാലയങ്ങളിൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
 • നിലവിൽപുരോഗമിച്ചുകൊണ്ടിരിക്കുന്ന പൊതു നിർമ്മാണ പ്രവർത്തികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തുടരാൻ അനുവദിക്കുന്നതാണ്.
 • മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ ജലാശയങ്ങളിൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തികൾ എന്നിവ അനുവദിക്കുന്നതാണ്.
 • നെല്ല് സംഭരണം അനുവദനീയമാണ്
 • എൽപിജി വിതരണം അനുവദിക്കുന്നതാണ് വിതരണക്കാർ മാസ്ക് ക്ലൗസ് സാനി റ്റെസർ മുതലായവ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്
 • ബന്ധപ്പെട്ട വകുപ്പ് പച്ചക്കറി ധാന്യ സംഭരണം നടത്തുവാനുള്ള ആർആർ ടി വഴി സ്വയംഭരണ സ്ഥാപനങ്ങൾക്ക് പച്ചക്കറി വീടുകളിലെത്തി ക്കാവുന്നതാണ്
 • ദുരിതാശ്വാസം ദുരന്തനിവാരണ വുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താം
 • ദുരന്ത മേഖല സന്ദർശനം പൂർണമായും ഒഴിവാക്കേണ്ടതാണ്.

Leave a Reply