മലപ്പുറം ജില്ലയില്‍ നാളെ ഓറഞ്ച് ജാഗ്രത.

പ്രക്രതി ക്ഷോഭങ്ങൾ ശക്തമാകുന്നതിനാൽ നാളെ മലപ്പുറം ജില്ലയിൽ കൂടുതൽ ശ്രദ്ധ കാണിക്കേണ്ട കാര്യങ്ങൾ ജില്ലാ കളക്ടർ മുന്നറിയിപ്പുനൽകുന്നു.

അതി ശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി മലപ്പുറം ജില്ലയില്‍ അതീവ ജാഗ്രത പാലിക്കാന്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശിച്ചു. ഞായറാഴ്ച (മെയ് 16) ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ജില്ലയില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിരുന്നു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്ന പശ്ചാത്തലത്തിലാണിത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ അതി ശക്തമായ മഴക്കും കാറ്റിനുമാണ് സാധ്യതയുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിപ്പു നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴയുണാകാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ സ്വാധീനം അടുത്ത 24 മണിക്കൂറില്‍ ശക്തമായിരിക്കും. കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യത കൂടുതലാണ്. അപകട സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകരുത്. തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മലയോര പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കണം.കോവിഡ് ചികിത്സ മുടങ്ങാതിരിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളില്‍ വൈദ്യുത വിതരണം തടസ്സമില്ലാതെ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ആശുപത്രികളില്‍ ജനറേറ്ററുകള്‍ സ്ഥാപിക്കാന്‍ നേരത്തെ തന്നെ അറിയിപ്പ് നല്‍കിയിരുന്നു. വൈദ്യുത ബന്ധത്തില്‍ തകരാറുകള്‍ വരുന്ന മുറക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്താനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ടാസ്‌ക് ഫോഴ്സുകളും സജ്ജമാണ്.ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, റവന്യൂ, പോലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്‌നിരക്ഷാ സേന, ഫിഷെറീസ് വകുപ്പ്, ആരോഗ്യ വകുപ്പ്, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ്, കോസ്റ്റല്‍ പോലീസ് വിഭാഗങ്ങള്‍ അതീവ ജാഗ്രത തുടരുകയാണ്. അപകട മേഖലകളിലുള്ളവര്‍ക്ക് സഹായമെത്തിക്കാനും രക്ഷാ പ്രവര്‍ത്തനങ്ങളും മുന്‍കരുതല്‍ നടപടികളും ഏകോപിപ്പിക്കാനും ജില്ലാ തലത്തിലും താലൂക്ക് തലങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ഏതു സമയവും ഈ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാവുന്നതാണ്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ചുവടെ പറയുന്നു,ജില്ലാതല കണ്‍ട്രോള്‍ റൂം – 0483 2736320, 0483 2736326, 9383464212പൊന്നാനി താലൂക്ക് – 0494 2666038തിരൂര്‍ താലൂക്ക് – 0494 2422238തിരൂരങ്ങാടി താലൂക്ക് – 0494 2461055ഏറനാട് താലൂക്ക് – 0483 2766121പെരിന്തല്‍മണ്ണ താലൂക്ക് – 04933 227230നിലമ്പൂര്‍ താലൂക്ക് – 04931 221471കൊണ്ടോട്ടി താലൂക്ക് – 0483 2713311പൊലീസ് – 1090, 0483 2739100ഫയര്‍ ഫോഴ്‌സ് – 0483 2734800ഫിഷറീസ് – 0494 2666428

Leave a Reply