നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗൺ ശക്തമായ നിയന്ത്രണങ്ങള്‍.

നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗൺ. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ. നിയന്ത്രണങ്ങള്‍ താഴെ പറയുന്നു..

  • ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച ജില്ലകളിൽ പ്രവേശിക്കാനും പുറത്തുകടക്കാനും ഒരു വഴി മാത്രം അനുവദിക്കും

*സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കും
ആൾക്കൂട്ടമുണ്ടോയെന്ന് കണ്ടെത്താൻ ഡ്രോൺ പരിശോധന

*ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

*കമ്മ്യൂണിറ്റി കിച്ചണുകളും ജനകീയ ഹോട്ടലുകളും പ്രവർത്തിക്കും

*10,000 പൊലീസിനെ വിന്യസിക്കും

*മരുന്നുകട, പെട്രോൾ പമ്പ് എന്നിവ തുറക്കും

*പലവ്യഞ്ജനകട, ബേക്കറി ഒന്നിടവിട്ട ദിവസങ്ങളില്‍

*പത്രം, പാൽ രാവിലെ ആറിന് മുമ്പ് വീടുകളിലെത്തിക്കണം

*വിമാന, ട്രെയിൻ യാത്രക്കാർക്ക് യാത്രാനുമതി

*ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിൽ

*സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ

*ജില്ലയുടെ അതിർത്തികൾ അടച്ചിടും

*അകത്തേക്കും പുറത്തേക്കും യാത്രക്കുള്ള ഒരു റോഡ് ഒഴികെ മുഴുവനായും അടക്കും

Leave a Reply