കോവിഡില്ലാതെ ചെറിയ പെരുന്നാൾ ആഘോഷിച്ച് ബ്രൂണൈ.

ബൻന്തർശേരിഭഗ്വാൻ: ഒരു വർഷത്തിനു ശേഷം ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത രാജ്യമായ ബ്രൂണൈയിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചത് വലിയ സന്തോഷത്തോടെയാണ്.

ബ്രൂണൈയിലെ എല്ലാ മസ്ജിദുകളിലും പെരുന്നാൾ നിസ്ക്കാരം നിർവ്വഹിച്ചു.
ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ആഘോഷം ഓപ്പൺ ഹൗസ് എന്ന പേരിലാണ് അറിയപ്പെടുന്നത്, കുടുംബാംഗങ്ങൾ പരസ്പരം വീടുകളിൽ ചെന്ന് കുടുംബ ബന്ധം ഊട്ടിയുറപ്പിക്കുന്ന ഒരു രീതിയാണ് ഓപ്പൺ ഹൗസ്.

ഇതിൻ്റെെ ഭാഗമായി പല വിതവിഭവങ്ങളും പാനീയങ്ങളും വരുന്നവരെ സ്വീകരിക്കുവാൻ റെഡിയായിരിക്കും, വിദേശികളായവർക്ക് പോലും ഓപ്പൺ ഹൗസിൽ പങ്കെടുക്കാം,
എടുത്ത് പറയണ്ട കാര്യം റമളാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ സുൽത്താൻ ഹസനൽ ബോൽക്കിയയുടെ വകയായി രാജ്യത്തുള്ള സ്വദേശിയോ -വിദേശിയോ എന്നില്ലതെ ഓരോ മുസ്ലീം സഹോദരങ്ങൾക്കുo 30 ദിവസത്തെ നോമ്പ് തുറക്കുന്നതിനു ഓരോ പേക്കറ്റ് ഈത്തപ്പയം വിതരണം ചെയ്യും,

Leave a Reply