കാറ്റും മഴയും കേരളത്തിൽ ഭീതിയേറുന്നു.

സംസ്ഥാനത്തിന് പലഭാഗങ്ങളിലും ശക്തമായ കാറ്റും മഴയും തുടർന്നുകൊണ്ടിരിക്കുന്നു കണ്ണൂർ-കാസർകോട് വയനാട് മലപ്പുറം ജില്ലകളിൽ ഇപ്പോഴും തോരാത്ത മഴ തുടർന്നുകൊണ്ടിരിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. കണ്ണൂർ ജില്ലയിൽ 209 കിലോമീറ്റർ അകലെ കേരളാ തീരത്ത് അറബിക്കടലിൽ ടൂട്ടേ ചുഴലിക്കാറ്റ് രൂപപ്പെട്ടത് കാരണം മണിക്കൂറിൽ 204 നാല് കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് ഉണ്ടാവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ റിപ്പോർട്ട് ചെയ്യുന്നു.

തിരുവനന്തപുരം വലിയതുറയിൽ കടലാക്രമണത്തിൽ തുടർന്ന് കടൽ പാലത്തിൽ വിള്ളൽഉണ്ടാവുകയും പാലം ചെരിയുകയുംചെയ്തു. ജില്ലയിൽ പല ഭാഗങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലായി 302 പേരെ മാറ്റിപ്പാർപ്പിച്ചു. വിവിധ താലൂക്കുകളിൽ 32 ഓളം വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. കൂടുതൽ ദുരിതാശ്വാസക്യാമ്പുകൾ തയ്യാറാക്കുന്നതിനു വേണ്ടി 308 സ്ഥാപനങ്ങൾ സജ്ജീകരിക്കുകയും ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴ ആറാട്ടുപുഴ എന്നീ പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് പല വീടുകളിലും വെള്ളം കയറി കൊണ്ടിരിക്കുന്നു. NDRF സംഘം ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനായി സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്നു.

തൃശ്ശൂർ ജില്ലയിൽ ചേർപ്പിൽ മഴയും കാറ്റും രൂക്ഷമായതിനെ തുടർന്ന് വീടുകളിലേക്ക് വെള്ളം കയറി കൊണ്ടിരിക്കുന്നു. ചാവക്കാട് കൈപ്പമംഗലം ഏറിയാട് എന്നീ മേഖലകളിൽ കടലാക്രമണം രൂക്ഷമായതിനെത്തുടർന്ന് 105 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. മഴയും കാറ്റും തുടർന്നുകൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ തീരപ്രദേശത്തുള്ളവർ പ്രത്യേകം ജാഗരൂകരായിരിക്കണം എന്ന് അധികൃതർ അറിയിക്കുന്നു.

Leave a Reply