ഡോമിനോസ് പിസ്സയുടെ ജീവകാരുണ്യപ്രവർത്തനം:’ പിസ്സ അൽ ഖൈർ’ പദ്ധതിയില്‍ ഭാഗമായി അക്കാഫും വതനി അല്‍ എമറാത്തും

ദുബായ് : ഡോമിനോസ് പിസ്സ മധ്യ പൂർവ ദേശം മുഴുവൻ നടപ്പിൽ വരുത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായ പിസ്സ അൽ ഖൈർ പദ്ധതിയില്‍ അക്കാഫും വതനി അൽ എമാറാത് ഫൗണ്ടേഷനുമായി പങ്കുചേരും. യുഎഇയില്‍ ആദ്യമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിലെ കോളേജുകളിലെ പൂർവ വിദ്യാർഥി അലുംനികളുടെ മാതൃ കൂട്ടായ്മയായ ഓൾ കേരള കോളേജസ് അലുംനി ഫോറം –അക്കാഫ്, ഡോമിനോസ് പിസ്സയും, വതാനി അൽ ഇമാറത്തും സംയുക്തമായി ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളി സുഹൃത്തുക്കൾക്ക് കഴിഞ്ഞ രണ്ടാഴ്ചയായി പിസ്സയും ആഹാര സാധാരണങ്ങളും വിതരണം ചെയ്തു വരികയാണ്.ലോകമാകമാനം മുപ്പതു ലക്ഷത്തിലധികം പിസ്സ ദിനം പ്രതി വിതരണം ചെയ്യുന്ന ഡോമിനോസ് പിസ്സ റമദാനോടനുബന്ധിച്ചാണ് അക്കാഫിനൊപ്പം ചേർന്ന് യുഎഇയില്‍ ഭക്ഷണ വിതരണം നടത്തുന്നത്.മുപ്പതിനായിരത്തിലധികം പിസ്സകളാണ് റമദാൻ ദിനങ്ങളിൽ ലേബർ ക്യാമ്പുകളിലേക്ക് വിതരണത്തിനായി തയാറാക്കിയത്. റമദാനിൽ ആരും പട്ടിണികിടക്കരുതെന്ന ഇസ്ലാമിക തത്വം ലോകത്തിനു മുന്നിൽ വ്യക്തമായി അവതരിപ്പിച്ചു മുന്നേറുന്ന വതനി അൽ ഇമാറാത് ഫൗണ്ടേഷൻ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് കടന്നു ചെല്ലാൻ അക്കാഫിനു ഊർജ്ജവും പ്രാപ്തിയും നൽകുന്നുവെന്നും അധികൃതർ പറഞ്ഞു. പിസ്സയോടൊപ്പം മറ്റു ആഹാര സാധനങ്ങളും അർഹരായവരിലേക്ക് അക്കാഫ് എത്തിക്കുന്നുണ്ട്. പൂർണ്ണമായും കോവിഡ് നിബന്ധനകൾ പാലിച്ചു കൊണ്ടാണ് ഭക്ഷണ വിതരണം.
ഓരോ ഉപഭോക്താവും വെബ്‌സൈറ്റിൽ ചിലവഴിക്കുന്ന ഓരോ ദിർഹമും പിസയായി ഒരു നേരത്തെ ആഹാരമായി അർഹതപ്പെട്ടവരിലേക്ക് എത്തുന്ന പ്രവൃത്തിയാണ് പ്രതിബദ്ധതയോടെ അകാഫുമായി ചേർന്ന് ഇപ്പോൾ യു എ എയിൽ നടപ്പിലാക്കിയതെന്നു ഡോമിനോസ് പിസ്സ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശോബിത് ടണ്ഠൻ അഭിപ്രായപ്പെട്ടു. ഉപരിപ്ലവമായ ചെറിയ ബോധ്യപ്പെടുത്തലുകൾക്കപ്പുറം നന്മയും സ്നേഹവും കരുതലും വിളിച്ചോതുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ അക്കാഫ് നിരന്തരം നടത്തുന്ന പ്രവർത്തനങ്ങൾ ഒറ്റപെട്ടു പോയ സമൂഹത്തിനു എന്നും കൈത്താങ്ങാവുമെന്നു അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അഭിപ്രായപ്പെട്ടു.

ആയിരത്തിലധികം പിസ്സ ദിനം പ്രതി അർഹരായവരിലെത്തിക്കുന്ന ബൃഹത്തായ പദ്ധതിയാണ് അക്കാഫ് ഏറ്റെടുത്തു നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്നത് എന്നു ഡൊമിനൊസ് ഫിനാൻസ് മേധാവി മഹേഷ് കൃഷ്ണൻ പറഞ്ഞു.

പുണ്യ മാസത്തെ പൂർണമായ അർത്ഥത്തോടെ സമീപിക്കാനും അർഹരായ സമൂഹത്തോട് ഒത്തു ചേരാനും മറ്റുള്ളവരിലേക്ക് മനുഷ്യത്വപരമായ നന്മകൾ ചേർത്തുവെക്കാനും ഡോമിനോസ് ഒരുക്കിയ ഈ പ്രവർത്തി മൂലം കഴിഞ്ഞെന്നു അക്കാഫ് ചെയർമാന്‍ ഷാഹുൽ ഹമീദ് പറഞ്ഞു. വിവിധ പ്രവർത്തികളിലൂടെ നിരന്തര സാന്നിധ്യം ഉറപ്പാക്കുന്ന അക്കാഫ് പ്രവർത്തകർക്ക് കൂടുതൽ ദിശാ ബോധം നൽകാനും സ്വയം വിമർശന വിധേയമാകാനും കഴിയുന്ന പുണ്യപ്രവർത്തികളിലൊന്നായിരുന്നു ഡോമിനോസുമായി സഹകരിക്കാൻ കഴിഞ്ഞതെന്ന് അക്കാഫ് പ്രസിഡന്‍റ് ചാൾസ് പോൾ സൂചിപ്പിച്ചു.

റമദാന്‍റെ ശ്രേഷ്ഠത വിളിച്ചോതുന്ന പുണ്യ പ്രവർത്തികൾ അർഹരായവർക്ക് ആഹാരം എത്തിക്കുന്നതിലൂടെ അക്കാഫും ഡോമിനോസ് പിസ്സയും ചേർന്ന് സാക്ഷാത്കരിക്കുന്നു, എന്നു ഡൊമിനൊസ് കണ്ട്രി ഡയറക്ടർ സിജോ കരേടൻ അഭിപ്രായപ്പെട്ടു.

നൂറിലധികം പ്രവർത്തകരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തന മികവും അക്കാഫ് നേതൃത്വവും കൂടിച്ചേരുന്ന സന്നദ്ധ സേന ഇത്തരം മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലും സൂക്ഷ്മതയോടെയും ചെയ്യാൻ പര്യാപ്തമാണെന്നു അക്കാഫ് ജനറൽ സെക്രട്ടറി വി. എസ് ബിജുകുമാർ പറഞ്ഞു.

ദിനം തോറും വ്യാപ്തി പ്രാപിക്കുകയും, പ്രവർത്തനങ്ങളുടെ വൈവിധ്യം കൊണ്ട് അതിശയിപ്പിക്കുകയും ചെയ്യുന്ന അക്കാഫ് വരും കാലങ്ങളിൽ കൂടുൽ ബൃഹത്തായ പദ്ധതികൾ ഏറ്റെടുക്കാൻ സന്നദ്ധമാണെന്ന് അക്കാഫ് ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ വ്യക്തമാക്കി.

ഈ രാജ്യത്തു ആദ്യമായി നടപ്പിലാക്കിയ പദ്ധതി വരും വർഷങ്ങളിൽ ഇതിലും വലിയ രീതിയിൽ നടപ്പിലാക്കാൻ ഡൊമിനൊസ് പ്രതിജ്ഞാബദ്ധമാണെന്ന് മാർക്കറ്റിങ് ഡയറക്ടർ ഹുസൈൻ അബ്‌ദല്ല അറിയിച്ചു.

പിസ്സ അൽ ഖൈർ പദ്ധതി പൂർണ്ണമായും വിജയിപ്പിക്കുന്നതിനുള്ള ഏകോപനം ഡൊമിനൊസ് ഓപ്പറേഷൻസ് മാനേജർ രവി ആനന്ദ്, ജൂഡിന് ഫെർണാണ്ടസ് ജനറൽ കൺവീനർ ആയും രഞ്ജിത് കോടോത്, ശ്യാം വിശ്വനാഥ് എന്നിവർ കോർഡിനേറ്റർസ് ആയുള്ള കമ്മിറ്റി നിയന്ത്രിക്കുന്നു.

കോവിഡ് രോഗികളുടെ പരിചരണം, അർഹരായവർക്ക് വേണ്ടിയുള്ള ആഹാര വിതരണം, ആവശ്യ മരുന്നുകളുടെ വിതരണം, കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായവർക്കു നാട്ടിലെത്താൻ സൗജന്യ വിമാന ടിക്കറ്റ്, തലസീമിയ രോഗികൾക്കാവശ്യമായ രക്തവും രക്തജന്യ ഘടകങ്ങളും ഏകോപിപ്പിക്കുക , കോവിഡ് രോഗ ഭീതിയിൽപ്പെട്ടവർക്ക് സാമൂഹ്യ സുരക്ഷയും മാർഗ നിർദേശങ്ങളും നൽകുക, ആരോഗ്യ സംരക്ഷണത്തിനും ക്ഷേമത്തിനും വർഷം നീളുന്ന പ്രോഗ്രാമുകൾ സംഘടിപ്പിക്കുക തുടങ്ങി നിരവധി ക്ഷേമ പ്രവർത്തനങ്ങളാണ് അക്കാഫ് നടപ്പിലാക്കി വരുന്നത്.
ഡോമിനോസ് പിസ്സയും വതാനി അൽ ഇമാറാത്തുമായി ചേർന്ന് ഇപ്പോൾ അക്കാഫ് ചരിത്രമെഴുതുകയാണ്. ഈ ഊർജ്ജമുള്‍ക്കൊണ്ട് കൂടുതല്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുകയാണ് അക്കാഫെന്ന് വൈസ് പ്രസിഡന്‍റ് അഡ്വ. ഹാഷിക്ക് പറഞ്ഞു.

സംഖ്യാതീതമായ അംഗബലവും, സംഗതമായ ആശയാവിഷ്കാരവും സംഗ്രഥനമായ നടത്തിപ്പും നന്മയുടെ സംജ്ഞ കാണിക്കുന്ന പ്രവർത്തന ശൈലിയും എന്നും അക്കാഫിനു കൈമുതൽ തന്നെയാണ് എന്ന് അക്കാഫ് വൈസ് ചെയർമാൻ അഡ്വ. ബക്കറലി സൂചിപ്പിച്ചു.

ഈ പുണ്യ മാസത്തിൽ അക്കാഫ് ദുബായ് സർക്കാരും വതനി അൽ എമാരത് ഫൗണ്ടേഷനും സഹകരിച്ചു നടത്തിയ ലോക റെക്കോർഡിനും അക്കാഫ് സജീവ സാന്നിധ്യമായിരുന്നു എന്നു അക്കാഫിന്‍റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ നെടുംതൂണായ മനോജ് വി സി പറഞ്ഞു.

അക്കാഫ് ട്രെഷറർ റിവ ഫിലിപ്പോസ്, അക്കാഫ് ജോയിന്‍റ് സെക്രട്ടറി മനോജ് കെ വി, അക്കാഫ് ടാസ്‌ക് ഫോഴ്സ് ജന.കൺവീനർ കോശി ഇടിക്കുള, അക്കാഫ് വനിതാ വിഭാഗം ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡന്‍റ് അന്നു പ്രമോദ്, മീഡിയ കോഓർഡിനേറ്റർ സിന്ധു ജയറാം, മീഡിയ കൺവീനർ ഉമർ ഫാറൂഖ് തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply