പൊലീസ് അടച്ച റോഡുകള്‍ വാര്‍ഡ‍് മെമ്പറുടെ നേതൃത്വത്തില്‍ തുറന്നു എന്ന വാർത്തയുടെ സത്യാവസ്ഥ.

മലപ്പുറം: മലപ്പുറത്ത് കൊവിഡ് വ്യാപനം രൂക്ഷമായ വാഴക്കാട് പഞ്ചായത്തില്‍ പൊലീസ് അടച്ച റോഡുകള്‍ വാര്‍ഡ‍് മെമ്പറുടെ നേതൃത്വത്തില്‍ തുറന്നു എന്ന വാർത്തയുടെ സത്യാവസ്ഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്‌. പൂര്‍ണ കണ്ടെയിന്‍റ്മെന്‍റ് സോണായ ഇവിടെ പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് അടച്ച റോഡുകളാണ് തുറന്ന് കൊടുത്തത് എന്നാണ് വാർഡ് മെമ്പറായ അഡ്വ: എം കെ നൗഷാദിനെതിരെ പ്രചരിക്കുന്ന വാർത്തയും വാഴക്കാട് പൊലീസ് കേസെടുത്തതും. 


ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും കൊവിഡ് രോഗികളും ഓരോ ദിവസവും കുതിച്ചുയരുന്ന മലപ്പുറത്ത് വ്യാപനം രൂക്ഷമായ പഞ്ചായത്തുകളെല്ലാം ഇപ്പോള്‍ പൂര്‍ണ കണ്ടെയിന്‍മെന്‍റ് സോണുകളാക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമാണ് വാഴക്കാട് പഞ്ചായത്തിലെയും പല റോഡുകളും പോലീസ് കഴിഞ്ഞ ദിവസം രാത്രി കല്ലുകളും മര മുട്ടികളും പോലോത്ത വസ്തുക്കളെ കൊണ്ട് ഭദ്രമായി അടച്ചത്.എന്നാൽ ഈ പ്രദേശങ്ങളിലെ രോഗികൾക്കോ അത്യാവശ്യ ക്കാർക്കോ പുറത്ത് പോവാൻ ഇത് തടസ്സമാകുമെന്ന വിവരം പ്രദേശവാസികൾ പോലീസിൽ അറിയിച്ചിരുന്നെങ്കിലും അതികൃതരുടെ ഭാഗത്ത് നിന്ന് ഒരു മറുപടിയും ലഭിച്ചിരുന്നില്ല. ഇതേ സമയം പഞ്ചായത്തിനെ പൂര്‍ണ കണ്ടെയിന്‍മെന്‍റ് സോണായിട്ടും റോഡുകളടക്കാന്‍ പഞ്ചായത്ത് തയ്യാറായില്ലെന്ന് പൊലീസും ആരോപിച്ചു. എന്നാൽ കോവിഡ് രോഗികൾക്ക് തൊട്ടടുത്ത ഇഖ്റഅ ഹേസ്പിറ്റലിലേക്ക് പോലും പോകാൻ കഴിയാത്ത വിധം റോഡ് ബന്ധാക്കിയത് കണ്ടപ്പോഴാണ് രോഗികളെയുമായി വന്ന വാഹനത്തിൻ കടന്നു പോകാൻ വേണ്ടിയും മരുന്നുകളും മറ്റു അവശ്യ സാധങ്ങൾക്കും വേണ്ടി പോകുുന്നവർക്കായി റോഡിലെ വലിയ തടസ്സങ്ങൾ നീക്കി റോഡ് ഭാഗികമായി തുറന്നുകൊടുത്തതെന്ന് പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് മെമ്പര്‍ അഡ‍്വ. നൗഷാദ് അറിയിച്ചു. ഇതറിഞ്ഞ മറ്റ് പ്രദേശവാസികളും റോഡ് തുറന്നതായി പൊലീസ് ആരോപിക്കുന്നതും ശരിയല്ലെന്നും പ്രദേശവാസികൾ പറയുന്നു. ഇതിനാണ് പൊലീസ് വാര്‍ഡ് മെമ്പര്‍ക്കെതിരെ കേസെടുത്തത്. എന്നാൽ അത്യാവശ്യം മനസ്സിലാക്കി വാർഡ് മെമ്പറുടെ നേതൃത്തത്തിൽ റോഡ് തടസ്സം നീക്കുന്നതിൻ സ്ഥലതെത്തിയ വാഴക്കാട്് സ്റ്റേഷനിലെ സി പി ഒ ബാഗേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസുകാർക്കെതിരെ കേസെടുക്കാത്തതും വ്യാജ വാർത്ത നൽകിവർക്കെതിരെയും വാഴക്കാട് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

Leave a Reply