തൃശൂരിൽ നിയമ വിരുദ്ധമായി മയ്യിത്ത് കുളിപ്പിച്ചവർക്കെതിരെ നടപടി.

കോവിഡ് മാനദണ്ഡം ലംഘിച്ചുകൊണ്ട് മയ്യത്ത് സംസ്കരിക്കാൻ ഒരുങ്ങിയ തൃശൂർ ശക്തം നഗറിലെ പള്ളി ഭാരവാഹികൾക്ക് എതിരെയും സ്വാന്തനം ചാരിറ്റബിൾ ട്രസ്റ്റ് അധികൃതർക്കെതിരെയും പോലീസ് കേസെടുത്തു. ഇന്നലെ തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ച വരവൂർ സ്വദേശിനി ഖദീജ (53) എന്നവരുടെ മൃതദേഹമാണ് സംസ്കരണത്തിനു വേണ്ടി തയ്യാറാക്കി മെഡിക്കൽ കോളേജിൽ നിന്നും ബന്ധുക്കൾക്ക് വിട്ടു നൽകിയത് എന്നാൽ ശ്മശാനത്തിൽ കൊണ്ടുപോയി പോയി സംസ്കരിക്കുന്ന വഴി ശക്തൻ നഗറിലെ പള്ളിയിൽ കയറ്റി മൃതദേഹം കുളിപ്പിക്കാൻ ഒരുങ്ങിയതാണ് കേസെടുക്കാൻ കാരണം വിവരമറിഞ്ഞ് ആരോഗ്യവകപ്പും,കലക്ടറും,പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയത്‌. നിയമവിരുദ്ധമായി പള്ളിയിൽ മൃതദേഹം എത്തിച്ച ആംബുലൻസ് പിടിച്ചെടുക്കുകയും യും പിന്നീട് പള്ളി ഭാരവാഹികൾ ക്കെതിരെയും കുളിപ്പിക്കൽ ചടങ്ങു നടത്താൻ വേണ്ടി ഒരുങ്ങിയവർക്കെതിരെയും കേസെടുക്കുകയും ചെയ്തു. മൃതദേഹം ഇനികോർപറേഷൻ പൊതുശ്മശാനത്തിൽ കൊണ്ടുപോയി സംസ്കരിക്കും എന്നാണ് ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചത്. അടുത്ത ബന്ധുക്കൾക്ക് മാത്രം പിന്തുടരാമെന്നും അദ്ദേഹം വെക്തമാക്കി. നിയമലംകനം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സാധാരണഗതിയിൽ ഹോസ്പിറ്റലിൽ പാക്ക് ചെയ്തു മൃതദേഹം മത വിശ്വാസ പ്രകാരം ശ്മശാനങ്ങളിലെ മറ്റോ സംസ്കരിക്കുക മാത്രമാണ് ചെയ്യാൻ പാടുള്ളൂ അല്ലാത്ത ഏത് രീതിയിലും കുളിപ്പിക്കൽ പോലുള്ള കർമ്മങ്ങളോ പൊതുദർശനത്തിൻവെക്കലോ നിയമവിരുദ്ധമാണെന്നന്നും കോവിഡ് മാനദണ്ഡ ലംഘനം നടത്തിയവർക്കെതിരെ പോലീസ് അന്വേഷണത്തിൻ ശേഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും കലക്ടറും ആരോഗ്യവകുപ്പും വെക്തമാക്കി.

Leave a Reply