വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.

0
58

റാസ് അൽ ഖൈമ : റമദാനോട് അനുബന്ധിച്ച് അൽ ഇഹ്സാൻ ചാരിറ്റി അസ്സോസിയേഷനും മലബാർ ഗോൾഡുമായ് ചേർന്ന് ഒരു മാസത്തേയ്ക്ക് ഉള്ള പ്രൊവിഷൻ കിറ്റുകൾ വേൾഡ് മലയാളി അസോസിയേഷൻ ദുബായ് പ്രൊവിൻസ് അർഹരായ അൻപതോളം കുടുംബാംഗങ്ങൾക്ക് വിതരണം ചെയ്തു. അൽ ഇഹ്സാൻ ചാരിറ്റി അസോസിയേഷനാണ് അർഹരായ അൻപത് കുടുംബങ്ങളെ ഇതിനായി തെരഞ്ഞെടുത്തത്.


ദുബായ് പ്രൊവിൻസ് പ്രസിഡന്‍റ് ഷുജ സോമൻ,വൈസ് ചെയർമാൻ ടി.എൻ കൃഷ്ണകുമാർ,ജനറൽ സെക്രട്ടറി ഷാജി അബ്ദുൽ റഹ്മാൻ, ട്രഷറൽ അബ്രഹാം മാത്യു, ഷൈൻ ചന്ദ്രസേനൻ,ഡോ. ജെറോ വർഗ്ഗീസ്, നൗഷാദ് മുഹമ്മദ്,സൂരജ് ലാൽ,ജോഷ് ഫാമിലി, ഡോ ജയശ്രീ പ്രസന്നൻ, ഷക്കിലാ ഷാജി തുടങ്ങിയവർ സന്നിഹിതരായിരുന്നു. എല്ലാ പേർക്കും അൽ ഇഹ്സാൻ ചാരിറ്റി അസോസിയേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

Leave a Reply