അബുദബി ടി 10 ക്രിക്കറ്റ് ആവേശം നവംബ‍ർ അവസാനവാരം

0
47

അബുദബി : യുഎഇയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ചുളള ആഘോഷങ്ങളുടെ ഭാഗമായി അബൂദബി ടി 10 ക്രിക്കറ്റ് നവംബർ 19 മുതൽ ഡിസംബർ നാല് വരെ അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ പ്രഖ്യാപിച്ചുകഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഇക്കുറി കൂടുതൽ ദിവസം ടൂർണമെന്‍റ് നടത്തുന്നുണ്ട്. 10 ദിവസമായിരുന്ന ടൂർണമെന്‍റ് അഞ്ചാം സീസണിൽ 15 ദിവസമായി വർധിപ്പിച്ചിട്ടുണ്ട്. 79 ശതമാനം കൂടുതൽ ടെലിവിഷൻ കാഴ്ചക്കാരെ ഇക്കുറി പ്രതീക്ഷിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. . അബുദബി ക്രിക്കറ്റും ടെൻ സ്പോർട്ട്സ് മാനേജ്മെന്‍റും സഹകരിച്ചാണ് ക്രിക്കറ്റ് നടത്തുന്നത്.90 മിനിറ്റിൽ ആവേശം വിതറുന്ന ടൂർണമെൻറിൽ ലോകോത്തര ക്രിക്കറ്റ് താരങ്ങൾ കളത്തിലിറങ്ങും. ക്രിസ്​ ഗെയിൽ, നികോളാസ്​ പുരാൻ, ഡ്വെയ്​ൻ ബ്രാവോ, മുഹമ്മദ്​ നബി അടക്കമുള്ള താരങ്ങൾ ടൂർണമെൻറിൽ പ​ങ്കെടുക്കുന്നുണ്ട്​. ഫെബ്രുവരിയിൽ കോവിഡ്​ വെല്ലുവിളികൾക്കിടയിലും സുരക്ഷിതമായി ടൂർണമെൻറ്​ നടത്താൻ കഴിഞ്ഞു. വിൻഡീസ്​ താരം നിക്കോളാസ്​ പുരാൻ നയിച്ച നോർതേൺ വാരിയേഴ്​സായിരുന്നു ചാമ്പ്യൻമാർ. ഡെൽഹി ബുൾസ്​, നോർതേൺ വാരിയേഴ്​സ്​, ക്വാലാൻഡേഴ്​സ്​, ടീം അബൂദബി, ബംഗ്ലാ ടൈഗേഴ്​സ്​, ഡെക്കാൻ ഗ്ലാഡിയേറ്റേഴ്​സ്​, മറാത്ത അറേബ്യൻസ്​, പുണെ ഡെവിൾസ്​ എന്നീ ടീമുകളാണ്​ കളത്തിലിറങ്ങിയത്​. ഭൂരിപക്ഷവും ​ഇന്ത്യ, പാകിസ്​ഥാന്‍ ഉടമസ്​ഥതയിലുള്ള ക്ലബ്ബുകളാണ്​ കളിക്കുന്നത്​.

Leave a Reply