വാക്സീനും,ഓക്സിജനും പ്രതിസന്ധിതുടരുമ്പോഴും കേന്ദ്രത്തിന്റെ തോന്നിവാസം നിറുത്തണം:രാഹുൽഗാന്ധി.

ന്യൂഡൽഹി∙ കോവിഡ് വ്യാപനത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുൽ ഗാന്ധി. രാജ്യത്ത് ആവശ്യം ഓക്സിജന്‍ ആണെന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കായി പുതിയ വസതി ഉള്‍പ്പെടെ വരുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ചിത്രം പങ്കുവച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.
കോവിഡ് വ്യാപനത്തിനിടെ ഡൽഹിയിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനെ പോലും വകവയ്ക്കാതെനടത്തുന്ന ഈ പദ്ധതി കുറ്റകരമായ പാഴ്ചെലവാണെന്ന് രാഹുൽ കഴിഞ്ഞ ദിവസം ആരോപിച്ചത്. ജനങ്ങളുടെ ജീവിതത്തിനുമേൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. പദ്ധതി നിർത്തിവയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷികളും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.
ഓക്സിജനും ആശുപത്രി കിടക്കയും തേടിയുള്ള ‘എസ്ഒഎസ്’ സന്ദേശങ്ങൾ ഇപ്പോഴും പ്രവഹിക്കുകയാണ്. രണ്ടാഴ്ചയിലേറെയായി തുടരുന്ന ഓക്സിജൻ ക്ഷാമത്തിനു പരിഹാരം കാണാനായിട്ടില്ല. ആശുപത്രികളിൽ ഇടം കിട്ടാതെ രോഗികൾ മരിക്കുന്നു. അതിൽ സാധാരണക്കാരനെന്നോ ഉന്നത ഉദ്യോഗസ്ഥനെന്നോ വ്യത്യാസമില്ല. മൃതദേഹങ്ങൾ സംസ്കരിക്കാൻ ശ്മശാനങ്ങളിലും കാത്തിരിക്കേണ്ടി വരുന്നു. രാജ്യവും തലസ്ഥാന നഗരവും മുൻപൊരിക്കലുമില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും പ്രധാനമന്ത്രിക്കുള്ള സെൻട്രൽവിസ്ത പദ്ധതി എല്ലാ നിയമങ്ങളും മാറ്റി എഴുതി വൻ തുക കജനാവിൽനിന്നും ചിലവഴിച്ചു നടത്തികൊണ്ടിരിക്കുന്നതിനെതിരെ രാജ്യത്തിൻറെ പലഭാഗത്തും വലിയ പ്രതിഷേധങ്ങൾ ഇതിനോടകംതന്നെ വന്നുകഴിഞ്ഞു. ജീവവായുവിനുവേണ്ടി മറ്റുരാജ്യങ്ങളുടെയും വൻകിട കമ്പനികളുടെയും സഹായം തേടുന്ന കേന്ദ്ര സർക്കാർ സെൻട്രൽവിസ്ത പദ്ധതിക്കു വകയിരുത്തിയത് 2000000 രൂപയാണെന്നതാണ് ഏറ്റവുംവലിയ വിരോദാഭാസം.

Leave a Reply