കോഴിക്കോട് മെഡിക്കൽ കോളേജിക്ക് പി.കെ സ്റ്റീൽസ് വക പുതിയ ഓക്സിജൻടാങ്ക്.

കോഴിക്കോട്: ഏറ്റവും കൂടുതൽ കോവിഡ്രോഗികളുള്ള കോഴിക്കോട് ജില്ലയിൽ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചാണ് കോവിഡ് രോഗികൾക്കുള്ള ചികിത്സകൾ നടക്കുന്നത്. ഇവിടെ ആവശ്യത്തിനുള്ള ഓക്സിജൻ കുറവായി വരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടറുടെ ഉത്തരവിൽമേൽ 13 കിലോലിറ്റർ ശേഷിയുള്ള പ്ലാൻറ് നൽകാൻ പി കെ സ്റ്റീൽ കോംപ്ലക്സ് തയ്യാറാവുകയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയെ പ്ലാൻറ് സ്ഥാപിക്കാൻ വേണ്ടി ചുമതലപ്പെടുത്തുകയും ചെയ്തു. ഒമ്പത് ദിവസത്തെ പ്രവർത്തനം കൊണ്ട് പണിപൂർത്തിയാക്കി 40 അടി നീളമുള്ള പ്ലാൻറ് ഇന്ന് കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രധാന ബിൽഡിങ്ങിന് മുൻവശത്ത് സ്ഥാപിക്കുകയും ചെയ്തു. നേരത്തേ 11 കിലോ ലിറ്റർ സംഭരണ ശേഷിയുള്ള പ്ലാൻ്റായിരുന്നു ഇവിടെ ആദ്യം ഉണ്ടായിരുന്നത് പിന്നീട് ഒരു കിലോ ലിറ്ററിൻ്റെ അഞ്ച് ടാങ്കുകളും സ്ഥാപിച്ചിരുന്നു മൊത്തം 16 കിലോമീറ്ററായിരുന്നു ഇവിടുത്തെ ഓക്സിജൻ ഉൽപ്പാദനം പുതിയ ടാങ്കും സ്ഥാപിക്കുന്നതോടെ മൊത്തം ഓക്സിജൻ ഉൽപ്പാതനം 29 കിലോലിറ്ററായി ഉയർന്നു. ഇതോടുകൂടി കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചുള്ള രോഗികൾക്ക് ലഭ്യമാക്കേണ്ട ലിക്വിഡ് ഹൈഫ്ലോ യുള്ള ഓക്സിജൻ സിലിണ്ടറുകൾ ഉൽപാദിപ്പിക്കാനും ആവശ്യാനുസരണം അത് ലഭ്യമാക്കാനുള്ള സംവിധാനവും ഒരുങ്ങി കഴിഞ്ഞെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

Leave a Reply