കോവിഡ് രോഗികൾക്കായി മസ്ജിദ് വിട്ട് നൽകി തൃശൂർ മാള ഐ.എസ്.ടി ജുമാമസ്ജിദ്.

കോവിഡ് മഹാമാരി വിട്ടൊഴിയാതെ നമ്മുടെ കൂടെയുണ്ട്. ഏതു നിമിഷവും പിറകിൽ നിന്ന് ചാടിവീഴാൻ തക്കം പാർത്തിരിക്കുന്ന ഒരു ഒരു അദൃശ്യ ഭീകരജീവിയാണ് മാറിയിരിക്കുന്നു കോവിഡ് .
അതുകൊണ്ടുതന്നെ കോവിഡിനെതിരെയുള്ള അതിജീവനശ്രമങ്ങളിലും പ്രതിരോധ മുന്നൊരുക്കങ്ങളിലും ഏർപ്പെട്ടിരിക്കുകയാണ് നാട് ! സർക്കാർ ആശുപത്രികൾ സ്വകാര്യസ്ഥാപനങ്ങൾ എന്നിവയെല്ലാം കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയിട്ടുണ്ട്. പെട്ടെന്ന് ഉണ്ടാകുന്ന അത്യാഹിതങ്ങൾ തടയാനും നിയന്ത്രണാധീതമായി രോഗികൾ പെരുകിയാലും ഉണ്ടായിരിക്കേണ്ട കരുതലുകൾക്കായി സന്നദ്ധ സംഘടനകളും ഒരുങ്ങുകയാണ്.
ഇതിനിടയിലാണ് ഏറെ സവിശേഷമായ ഒരു വാർത്ത പുറത്തുവരുന്നത്.
അത് മറ്റൊന്നുമല്ല ഈ മഹാമാരി കാലത്ത് കോവിഡ് രോഗികൾക്കായി മസ്ജിദ് വിട്ട് നൽകിയിരിക്കുകയാണ് മാള ഐ.എസ്.ടി ജുമാമസ്ജിദ് കമ്മറ്റി
30 വർഷം മുൻപ് മൂന്ന് മത വിഭാഗങ്ങളുടെ പുരോഹിതന്മാർ ചേർന്ന് ഉദ്ഘാടനം ചെയ്ത മസ്ജിദ് ചരിത്രത്തിൽ മനുഷ്യസ്‌നേഹത്തിന്റെ ആതുരസേവനത്തിന്റെ പുതിയ ഒരു താൾ കൂടി എഴുതി ചേർക്കുകയാണ്.

മനുഷ്യർ മതത്തിന്റെയും ജാതിയുടെയും മണ്ണിന്റെയും പേരിൽ അകറ്റി നിർത്തപ്പെടുന്ന കാലത്ത് ,
പ്രത്യേക മതവിഭാഗത്തിൽ വന്നു പിറന്നതിനാൽ മാത്രം രാജ്യം വിട്ടുപോകേണ്ടവർ എന്ന് മുദ്രയടിക്കപ്പെട്ട സമൂഹം അവരുടെ സംസ്കാരത്തെ കാലത്തിൽ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്

മനുഷ്യസൗഹാര്ദം വിജയിക്കട്ടെ
മനുഷ്യ ജീവനുകൾ പൊലിയാതിരിക്കാൻ കൈകോർക്കുക
അത് തന്നെയാണ് ദൈവസ്നേഹത്തിലേക്കുള്ള വഴിയും വെളിച്ചവും.

Leave a Reply