വി.മുരളീധരൻ്റെ വാഹന വ്യൂഹം അക്രമിക്കപ്പെട്ടു.

കേന്ദ്രമന്ത്രി വി.മുരളീധരൻ്റെ വാഹനവ്യൂഹത്തിൻ നേരേ ആക്രമണം. പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്നാപൂരിൽ വെച്ചാണ് ആക്രമിക്കപ്പെട്ടത്. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിൻ ശേഷം സംസ്ഥാനത്ത് വ്യാപകമായ അക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അക്രമങ്ങളിൽ ഇതുവരെ 14 പേര് മരിച്ചതായാണ് റിപ്പോർട്ട്. അക്രമിക്കപ്പെട്ടവരുടെ വീട് സന്ദർശിക്കാനായിരുന്നു കേന്ദ്രമന്ത്രി ഇന്നലെ രാത്രി കൊൽക്കത്തയിൽ എത്തിയത് അവിടെ നിന്ന് മിഡ്നാപൂരിലെ കൊല്ലപ്പെട്ട രണ്ട് ബി .ജെപി പ്രവർത്തകരുടെ വീട് സന്ദർശിച്ച് തൊട്ടടുത്ത സ്വാലത്തേക്ക് പോകും വഴിയാണ് മന്ത്രിയുടെ വാഹനവ്യൂഹത്തിൻ നേരേ ഒരു കുട്ടം ഗുണ്ട സംഘം വന്ന് വളഞ്ഞിട്ട് അക്രമിച്ചത്.വി.മുരളീധരൻ സഞ്ചരിച്ച വാഹനവും പൈലറ്റ് പോലീസ് വാഹനവും അക്രമികൾ ക്ലാസുകൾ തകർത്തു, മന്ത്രിക്കോ സംഘത്തിനോ മറ്റു പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.

Leave a Reply