ബി.ജെ.പിയുടെ എക്കൗണ്ടുകൾ ക്ലോസ് ചെയ്തത് യു.ഡി.എഫ്: കെ മുരളീധരൻ.

0
281

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ പലഭാഗങ്ങളിലും ബി.ജെ.പി എൽഡിഎഫിൻ വോട്ട് മറിച്ച് കൊടുത്തുവെന്ന് കെ.മുരളീധരൻ എം പി ആരോപിച്ചു.ഇത് തെളിയിക്കുന്നതാണ് എൽ ഡി എഫ് വിജയിച്ച പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് വോട്ടുകുറഞ്ഞത് കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭാഗ്യക്കുറി അടിച്ചു എന്ന് കരുതി പിണറായി വിജയൻ അഹങ്കാരത്തോടെയുള്ള സംസാരം നിറുത്തണമെന്നും കെ.മുരളീധരൻ പറഞ്ഞു. ഇലക്ഷൻ ദിവസം വോട്ട് ചെയ്തു വന്ന എൻഎസ്എസ് അദ്ധ്യക്ഷൻ ഭരണമാറ്റം വേണമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് എന്ന് പറഞ്ഞത് വരാൻ പോകുന്ന സർക്കാറാണ് ശബരിമല വിഷയത്തിൽ വെക്തമായ റിപ്പോർട്ട് സുപ്രിം കോടതി നൽകേണ്ടത് എന്നുള്ളത് കൊണ്ടാണ് അതിൻ കൃത്യമായ അഭിപ്രായ ഏകീകരണമില്ലാത്ത എൽഡിഎഫ് അധികാരത്തിൽ വന്നാൽ ശരിയാവില്ല എന്നഭിപ്രായം അദ്ദേഹത്തിനുള്ളത് കൊണ്ടാണ്. അത് തുറന്ന് പറഞ്ഞതിനാണ് അദ്ദേഹത്തേ പരിഹസിച്ച് കൊണ്ട് പിണറായി വിജയൻ സംസാരിക്കുന്നത്.

ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഭയിലേക്ക് കയറ്റാതെ പ്രതിരോധിച്ചത് യു.ഡിഎഫാണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.നേമത്തേക്ക് എന്നെ പാർട്ടി പറഞ്ഞയച്ചത് രണ്ടു കാര്യങ്ങൾക്ക് വേണ്ടിയായിരുന്നു ഒന്ന് അവിടുത്തെ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുക എന്നുള്ളതും മറ്റൊന്ന് മണ്ഡലം പിടിച്ചെടുക്കുക എന്നുള്ളതും ആയിരുന്നു. ഒന്നാമത്തെതിൽ ഞങ്ങൾക്ക് വിജയിക്കാൻ സാധിച്ചു രണ്ടാമത്തേതിൽ പരാജയപ്പെട്ടു. 2016 ൽ 59249 വോട്ട് നേടിയിരുന്ന എൽഡിഎഫ് ഇത്തവണ 55837 വോട്ടിലേക്ക് കുറഞ്ഞു. 2016ൽ 67813 വോട്ട് നേടിയിരുന്ന ബിജെപി 51881 വോട്ടിലേക്ക് കുറവ് വന്നു ഇതേസമയം 2016 യുഡിഎഫിന് 13860 ഉള്ളത് ഇത്തവണ 36524 ആയി വർദ്ധിച്ചു. എന്നുവച്ചാൽ 22664 വോട്ട് കൂടുതൽ കിട്ടി എന്നർത്ഥം. പക്ഷേ നേമത്ത് ഞങ്ങൾക്ക് സംഭവിച്ചിട്ടുള്ള പരാജയം ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാൻ സാധിച്ചിട്ടില്ല എന്നുള്ളത് തന്നെയാണ് ഞങ്ങളത് സമ്മതിക്കുന്നു അതോടൊപ്പം കൂടുതൽ വോട്ട് നേടി ബിജെപി യുടെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ ശ്രമിച്ചത് യുഡിഎഫ് ആണ് എന്ന് അഭിമാനത്തോടുകൂടി ഞങ്ങൾ പറയുകയും ചെയ്യുന്നു എന്നദ്ദേഹം കൂട്ടിച്ചേർത്തു. മഞ്ചേശ്വരത്തും കാസർകോഡും പാലക്കാടും ബി.ജെ.പിയെ പിടിച്ചുകെട്ടിയത് യു.ഡി.എഫ് തന്നെ. സംസ്ഥാനത്ത് മൊത്തത്തിൽ ന്യൂനപക്ഷ വോട്ടുകൾ എന്ത് കൊണ്ട് ഞങ്ങൾക്ക് കുറഞ്ഞുവെന്നും, പരമ്പരാഗത വോട്ടുകൾ പലതും എന്തുകൊണ്ട് ലഭിക്കാതെ പോയെന്നുമുള്ളത് കൃത്യമായി അടുത്ത വെള്ളിയാഴ്ച ചേരുന്ന രാഷ്ട്രീയക്കാര്യ സമിതിയിൽ ചർച്ച ചെയ്തതിൻ ശേഷം പറയാമെന്നും യു.ഡി.എഫ് എല്ലാ തെറ്റുകളും തിരുത്തി ഒറ്റക്കെട്ടായി മുന്നേറുമെന്നും കെ.മുരളീധരൻ പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Reply