ഫുഡ് ഡെലിവറി ജീവനക്കാർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധം.

0
197

എറണാകുളം നഗരത്തിലുടനീളം സർവീസ് നടത്തുന്ന സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി സർവീസ് സ്റ്റാഫിന് കോവിഡ് പരിശോധന നിർബന്ധമാക്കുമെന്ന് എറണാക്കുളം ജില്ലാ കലക്ടർ അറിയിച്ചു. ഫുഡ് ഡെലിവറി നടത്തുന്നവർ നഗരത്തിൽ ധാരാളം ആളുകളുമായി സമ്പർക്കം പുലർത്തുന്നുണ്ട്. ഇത് കോവിഡ് രോഗവ്യാപനത്തിന് സാധ്യത വർധിപ്പിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് ഫുഡ് ഡെലിവറി ജീവനക്കാർക്ക് കോവിഡ് പരിശോധന നടത്താൻ ബന്ധപ്പെട്ട കമ്പനികൾക്ക് നിർദ്ദേശം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply