കേരളത്തിലും ഓക്സിജൻ ക്ഷാമം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.

ആയിരം ടൺ ഓക്സിജൻ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഇന്ന് കത്തയച്ചു.കഴിഞ്ഞ രണ്ടാഴ്ച മുമ്പ് വരെ മറ്റു സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ കയറ്റി അയച്ചിരുന്ന സംസ്ഥാനമായിരുന്നു കേരളം അധിക സ്റ്റോക്ക് ഉണ്ടായതാണ് കഴിഞ്ഞ ദിവസം വരെ പുറത്ത് വന്ന റിപ്പോർട്ടുകൾ പക്ഷേ ഇപ്പോൾ രോഗികളുടെ നിരക്കും മരണനിരക്കും കൂടുന്ന പ്രത്യേക സാഹചര്യത്തിൽ പല ഹോസ്പിറ്റലുകളിലേയും ഓക്സിജൻ ബെഡും ഓക്സിജൻ സിലിണ്ടറും മതിയാകാത്ത അവസ്ഥ സംജാതമായിരിക്കെയാണ് കേരളം കേന്ദ്രത്തോട് അടിയന്തിര ആവശ്യം ഉന്നയിച്ചത്. ഇപ്പോൾ ലഭിക്കുന്ന സൂചന പല ആശുപത്രികളിലും ഓക്സിജൻ്റെ ക്ഷാമം കാരണം അടിയന്തര ശസ്ത്രക്രിയകൾ മാറ്റിവച്ചിരിക്കുകയാണ് ഇന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെൻററിലെ ശസ്ത്രക്രിയകൾ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് മാറ്റിവെച്ചതായി അധികൃതർ അറിയിച്ചിരുന്നു.

പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി അൽപസമയം മുൻപാണ് അടിയന്തരമായി കേരളത്തിലേക്ക് ആയിരം ടൺ ഓക്സിജൻ ലഭ്യമാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് ഏറ്റവും അടിയന്തരമായി 500 മെട്രിക് ടൺ ഏറ്റവും അടുത്തുള്ള ബ്രാഞ്ചിൽ നിന്ന് കേരളത്തിന് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പംതന്നെ വെൻറിലേറ്ററുകളുടെയും മറ്റു അടിയന്തിര മരുന്നുകളും കേരളത്തിന് ലഭ്യമാക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. 75 ലക്ഷം വാക്സിനുകളും കേരളത്തിനു ഉടൻ ലഭ്യമാക്കണമെന്നാവശ്യവും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ഉന്നയിച്ചിട്ടുണ്ട്.

ഏതായാലും സംസ്ഥാനം ഒരു വലിയ ക്ഷാമത്തിലേക്ക് തന്നെ പോകുന്നു എന്ന സൂചനകളാണ് ഇപ്പോൾ വിവിധ ആശുപത്രികളിൽ നിന്ന് പോലും ലഭിക്കുന്നത് സംസ്ഥാനത്തെ ഓക്സിജൻ ഉത്പാദനം വർധിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്ന പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിൽ മാത്രമാണ് ഇപ്പോഴും ഉള്ളത് എന്നും സ്ഥലമേറ്റെടുക്കൽ അടക്കമുള്ള കാര്യങ്ങളിലേക്കു സർക്കാർ കടന്നിട്ടുള്ളൂ എന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്, ഇതേ സമയം ഓക്സിജൻ ക്ഷാമത്തിൻ ആശ്വാസമായി കേരളത്തിലെ ഐഎസ്ആർഒ യുടെ ക്രയോജനിക് സാങ്കേതികവിദ്യ പ്രകാരം ഓക്സിജൻ നിർമാണപ്രവർത്തനങ്ങൾ നടത്തി കേരളത്തിൽ ഓക്സിജൻ ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

Leave a Reply