രണ്ട് മലയാളികൾക്ക് ദുബായ് ഗ്ലോബൽ വില്ലേജ് മാധ്യമ പുരസ്കാരം

0
52
ദുബായ് ഗ്‌ളോബല്‍ വില്ലേജ് സില്‍വര്‍ ജൂബിലി മാധ്യമ പുരസ്‌കാരവുമായി ഷിനോജ് ഷംസുദ്ദീനും അഫ്‌സല്‍ ശ്യാമും

ദുബായ്: ഗ്ലോബൽ വില്ലേജിന്‍റെ‌ സിൽവർ ജൂബിലി വർഷത്തെ മാധ്യമ പുരസ്‌കാരം മലയാളം ടെലിവിഷൻ ചാനലായ ‘മീഡിയവണി’ ന് ലഭിച്ചു. ഏഷ്യൻ ടെലിവിഷനുകളിലെ മികച്ച റിപ്പോർട്ടിന് മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഷിനോജ് ഷംസുദ്ദീനാണ് അവാർഡ്. 2.5 ലക്ഷം രൂപ വിലമതിക്കുന്ന അവാർഡ് ഗ്ലോബൽ വില്ലേജിലെ വൺ വേൾഡ് മജ്ലിസിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. 1998 ൽ മാധ്യമം ദിനപത്രത്തിന്‍റെ ലേഖകനായാണ് ഷിനോജ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. കേരളത്തിലും ഗൾഫ് മാധ്യമത്തിന്‍റെ മസ്കത്ത്, ദുബായ് ബ്യൂറോകളിലും സേവനമനുഷ്ഠിച്ചു. 2013 ലാണ് മീഡിയവണിലെത്തിയത്.
മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരം അറബ് ദിനപത്രമായ ഇത്തിഹാദിലെ മലയാളി ഫോട്ടോഗ്രാഫർ അഫ്സൽ ശ്യാം കരസ്ഥമാക്കി. തൃശൂർ എടത്തിരുത്തി കുട്ടമംഗലം പരേതനായ കുഞ്ഞിമാക്കച്ചാലിൽ ഷംസുദ്ദീന്റെയും ഹഫ്സാബിയുടെയും മകനാണ് ഷിനോജ്. ഭാര്യ: നാദിയ മുഹമ്മദ്. മക്കൾ: ഇൻസാഫ് ഷംസുദ്ദീൻ, ഇത്തിഹാദ് മുഹമ്മദ്. കോഴിക്കോട് കൊയിലാണ്ടി ബക്കർകുട്ടി ഹാജി-നഫീസ ദമ്പതികളുടെ മകനാണ് അഫ്സൽ ശ്യാം. ഭാര്യ ഷംന. മക്കൾ: അയിഷ, അമിന, അയ്മൻ.

Leave a Reply