ബസ് ടാക്സി ഡ്രൈവമാർക്ക് ആർടിഎയുടെ റമദാന്‍ സമ്മാനം

0
14

ദുബായ് : ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ് പോർട് അതോറിറ്റി സയ്യീദ് ഹുമാനിറ്റേറിയന്‍ ദിനത്തോട് അനുബന്ധിച്ച് ബസ് ടാക്സി ഡ്രൈവർമാർക്കായി റമദാന്‍ സമ്മാനം വിതരണം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ടവർക്ക് 500 ദിർഹം മൂല്യമുളള നോല്‍കാർഡാണ് നല്‍കിയത്. റമദാന്‍ സമയത്ത് സഹായമേകുകയെന്നുളളതാണ് ആ‍ർടിഎയുടെ ലക്ഷ്യമെന്ന് കോർപ്പറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സെർവ്വീസ് സെക്ടർ മാർക്കറ്റിംഗ് ആന്‍റ് കോർപ്പറേറ്റ് ഡയറക്ടർ റൗദ അല്‍ മെഹ്രീസി പറഞ്ഞു. ഈ നോല്‍ കാർഡിലൂടെ ആ‍ർടിഎ യോട് സഹകരിക്കുന്ന കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നതാണ്. അതുമായി ബന്ധപ്പെട്ട വിവരങ്ങളും കാർഡിനൊപ്പം നല്കിയിട്ടുണ്ട്. മാത്രമല്ല പൊതു ഗതാഗത സംവിധാനത്തിലെ യാത്രയ്ക്കും ഈ നോല്‍കാർഡിലെ തുക ഉപയോഗിക്കാവുന്നതാണെന്നും അവർ പറഞ്ഞു.

Leave a Reply