പുതിയ സർക്കാരിന് ആശംസകള്‍ നേർന്ന് വ്യവസായ പ്രമുഖന്‍ എം എ യൂസഫലി

0
150
‘100 ദശലക്ഷം ഭക്ഷണമെന്നത് വിശിഷ്ടമായ മാനുഷിക സംരംഭം, എം എ യൂസഫലി

ദുബായ് : തുടർ ഭരണം കിട്ടിയ പിണറായി വിജയന്‍ സർക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് വ്യവസായ പ്രമുഖന്‍ എം എ യൂസഫലി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ.ആ രാജ്യത്തിന്‍റെ തീരുമാനം ജനങ്ങളുടെ തീരുമാനമാണ്. അതാണ് ജനാധിപത്യം. കേരളത്തിലെ ജനങ്ങള്‍ സർക്കാരിന് തുടർഭരണം കൊടുത്തിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുകയാണ്, അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ക്കും പ്രവാസികള്‍ക്കും ഇനിയും ഗുണകരമായ കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുളള സർക്കാരിന് സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. കോവിഡിന്‍റെ അപകടകരമായ സാഹചര്യത്തിലൂടെ രാജ്യവും സംസ്ഥാനവും കടന്നുപോകുന്ന ഇക്കാലത്ത്, ഇതെല്ലാം നേരിടാനുളള നേതൃത്വപാടവവും കരുത്തും മുഖ്യമന്ത്രിക്കും അദ്ദേഹം നേതൃത്വം നല്കുന്ന സർക്കാരിനും ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നുവെന്നും ലുലു ഗ്രൂപ്പ് ചെയർമാന്‍ പറഞ്ഞു.

Leave a Reply