ഇൻക്കാസ് കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് തുടരുന്നു

0
26

ഷാർജ:ഇൻകാസ് ഷാർജ തൃശ്ശൂർ ജില്ലാ കമ്മിറ്റി, കോവിഡ് -19 അജ്മാൻ വാട്സ്ആപ്പ് ഗ്രൂപ്പും സംയുക്തമായി
കോവിഡ് വാക്സിനേഷൻ ക്യാംപ് സംഘടിപ്പിക്കുന്നു. ടബാസ്ക്കോ ടെക്നിക്കൽ കോൺട്രാക്റ്റിങ്ങ് കമ്പനിയുമായി സഹകരിച്ചാണ് ക്യാംപ് നടത്തുന്നത്. ഷാർജയിലെ വ്യവസായ മേഖലയായ സജയില്‍ അന്താരാഷ്ട്ര തൊഴിലാളി ദിനമായ മെയ് ഒന്നിനാരംഭിച്ച ക്യാംപില്‍ 5000 പേർക്ക് കൊവിഡ് വാക്സിൻ നല്കാ നാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ക്യാംപ് മൂന്ന് ദിവസം നീണ്ടുനില്ക്കും.പി സി ആർ ടെസ്റ്റും
ഇതോടൊപ്പം നടത്തുന്നുണ്ട്. മെയ് 1ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച വാക്സിനേഷൻ ക്യാമ്പ് ഇൻകാസ് യു എ ഇ കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് ടി. എ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്‍റെ താഴെക്കിടയിലുള്ള തൊഴിലാളികൾക്കുവേണ്ടി യുഎഇയിൽ ആദ്യമായാണ് ഒരു സാംസ്കാരിക സംഘടന ഇത്തരത്തിൽ ക്യാംപ് സംഘടിപ്പിക്കുന്നതെന്ന് രവീന്ദ്രൻ പറഞ്ഞു. ഇൻകാസ് തൃശൂർ ജില്ല പ്രസിഡന്‍റ് കെ. എം. അബ്ദുൾ മനാഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഇൻകാസ് യു എ ഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി, വൈസ് പ്രസിഡന്‍റ് എൻ. പി. രാമചന്ദ്രൻ, ഫൈസൽ തഹാനി, ഈ.വൈ. സുധീർ, പ്രദീപ് നെന്മാറ, മുഹമ്മദുണ്ണി തുടങ്ങിയവർ ക്യാമ്പിന്ന് ആശംസകൾ നേർന്നു. എസ്. ഐ. അക്ബർ, എ. ടി. ഷെറീഫ് , ഹാരീസ് കൊടുങ്ങല്ലൂർ, അബൂബക്കർ, ബിജു ഇസ്മയിൽ എന്നിവർ
സംഘാടനത്തിന്ന് നേതൃത്വം നല്കി.

Leave a Reply