ഒന്നാം പിണറായി സർക്കാർ ഇന്ന് രാജിവെക്കും.

0
128

തിരുവനന്തപുരം: പിണറായി വിജയന്‍ ഇന്ന് ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 91 സീറ്റുകള്‍ നേടിയ എല്‍.ഡി.എഫ് ഇത്തവണ 8 സീറ്റുകള്‍ അധികം നേടി.കനത്ത വിജയം നേടിയാണ് പുതിയ മന്ത്രിസഭ രൂപീകരിക്കാൻ ഒരുങ്ങുന്നത് എന്നാൽ 2016 ല്‍ 47 സീറ്റ് നേടിയ യു.ഡി.എഫ് ഇത്തവണ 41 സീറ്റാണ് നേടിയത്.ഒരുസീറ്റും ലഭിക്കത്തടുകൊണ്ട് എന്‍.ഡി.എ ഇല്ലാത്ത നിയമസഭയുംകൂടിയാണ് ഇനി വരൻ പോകുന്നത്
ഇന്ന് തിരുവനന്തപുരത്ത് പതിന്നൊരയോടെയാണ് പിണാറായി ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുക. നാളെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടത്തും. ഇതിന് മുന്നോടിയായി കേരളത്തിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങളും യോഗം ചേരും.

പ്രളയം,നിപ്പ,കോവിഡ്,തുടങ്ങിയ പ്രതിസന്ധികളില്‍ പതര്‍ച്ചയേതുമില്ലാതെ ജനങ്ങളോടൊപ്പം ഉറച്ച് നിന്ന ഭരണാധികാരി വീണ്ടും വരണമെന്ന് ജനം ആഗ്രഹിച്ചു. തിരിച്ചടി ആശങ്കപ്പെട്ട പല മണ്ഡലങ്ങളും അനായാസ വിജയമായിരുന്നു. സി.പി.ഐ, സി.പി.എം ,കേരള കോണ്‍ഗ്രസ് എം, ഐ എൻ എൽ .. തുടങ്ങിയ ഘടകകക്ഷികളുടെയും മിന്നുന്ന പ്രകടനമാണ് എൽ ഡി എഫ് നെഇത്രയും വലിയ വിജയത്തിലെത്തിച്ചത്.

Leave a Reply