വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ സൗകര്യമൊരുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസം കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ സൗകര്യമൊരുക്കണമെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, കൗണ്ടിംഗ് ഏജൻറുമാർ, മാധ്യമ പ്രതിനിധികൾ എന്നിവർക്കാണ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളത്.

ഇവർക്ക് 29ന് ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് സൗകര്യമൊരുക്കണമെന്നാണ് നിർദേശം. ആർ.ടി.പി.സി.ആർ ടെസ്റ്റ് സാധ്യമല്ലാത്ത സാഹചര്യത്തിൽ മെയ് ഒന്നിന് എടുത്ത ആൻറിജൻ പരിശോധന ഫലമുള്ളവർക്കും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാം.
കോവിഡ് വ്യാപനം തടയാനായി 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ പരിശോധനയോ, രണ്ടുഡോസ് വാക്‌സിനോ എടുത്തവരെയാകും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കുക എന്ന സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.

Leave a Reply