ഫിലി കഫേ ടെക്സാസിലേക്കും, കരാർ ഒപ്പുവച്ചു

ദുബായ് : സഫ്രോണ്‍ ചായയും രുചിവൈവിധ്യവും കൊണ്ട് ഉപഭോക്താക്കളുടെ മനസിലിടം നേടിയ ഫിലി കഫേ അമേരിക്കയിലെ ടെക്സാസിലുമെത്തുന്നു. ഇതുസംബന്ധിച്ച ഫ്രാഞ്ചൈസി കരാ‍ർ ഫിലി കഫേ സിഇഒ റാഫിത്ത് ഫിലിയും ഹൂസ്റ്റണിലെ എഫ് ആന്‍റ് ബി കമ്പനി മുതിർന്ന ഉദ്യോഗസ്ഥരും തമ്മില്‍ ഒപ്പുവച്ചു. ഹൂസ്റ്റണ്‍,ദല്ലാസ്,സാന്‍ അന്‍റോണിയോ, ഓസ്റ്റിന്‍ എന്നിവിടങ്ങളിലായി 20 ഫില്ലി കഫേ തുടങ്ങാനാണ് ലക്ഷ്യം. ആദ്യ കഫേ 2021 സെപ്റ്റംബറില്‍ തുടങ്ങും. ഫിലി കഫേയുടെ സഫ്രോണ്‍ ചായ ഉള്‍പ്പടെ ടെക്സാസിലെ പ്രാദേശിക ഇഷ്ടങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും ആദ്യ കഫേ പ്രവർത്തനം ആരംഭിക്കുകയെന്ന് ഫിലി കഫേ സ്ഥാപകനും ഫിലി കഫേ ചെയിന്‍ സിഇഒയുമായ റാഫിത്ത് ഫിലി പറഞ്ഞു. യുഎസ്എയിലേക്ക് ആദ്യ ചുവടുവയ്ക്കുന്ന ഫിലി കഫേ സമീപ ഭാവിയില്‍ തന്നെ കാനഡയിലും പ്രവർത്തനം തുടങ്ങും. അതോടൊപ്പം തന്നെ ന്യൂയോ‍ർക്ക്,ന്യൂജഴ്സി,ഷിക്കോഗോ എന്നിവിടങ്ങളിലും വരും മാസങ്ങളില്‍ ഫിലി കഫേയുടെ രുചികള്‍ ആസ്വദിക്കാനാകുമെന്നാണ് പ്രതീക്ഷ.

Leave a Reply