ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് സര്‍വീസില്ലെന്ന് സൗദി വിമാന കമ്പനി.

റിയാദ്: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് മെയ് 17 മുതല്‍ സര്‍വീസില്ലെന്ന് സൗദി വിമാന കമ്പനി. കോവിഡ് രണ്ടാം ഘട്ടവ്യാപനം ഇന്ത്യയിൽ രൂക്ഷമാകുന്നത് കൊണ്ടാണ് ഇന്ത്യയിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. നിരവധി പ്രവാസികള്‍ക്ക് നിരാശയുണ്ടാക്കുന്നതാണ് സൗദി വിമാന കമ്പനിയുടെ തീരുമാനം.
ഇന്ത്യ അടക്കമുള്ള 20 രാജ്യങ്ങളിലേക്കാണ് വിലക്കുള്ളത്. മെയ് 17 മുതലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്ത്യയിലേക്കുണ്ടാവില്ലന്നാണ് വ്യക്തമാക്കിയത്. ഇത് ഇന്ത്യക്കാരായ ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചിരിക്കയാണ്.

Leave a Reply