ഗ്ലോബല്‍ വില്ലേജിലെ നമ്പർ പൂട്ട് തുറക്കൂ, എത്തിഹാദിനൊപ്പം ലോകം ചുറ്റി സഞ്ചരിക്കാം

0
43

ദുബായ് : ഗ്ലോബല്‍ വില്ലേജ് 25 ആം വാർഷികം ആഘോഷിക്കുന്ന വേളയില്‍ ആവേശകരമായാണ് സന്ദർശകർ ആഗോള ഗ്രാമത്തിലെത്തുന്നത്. സന്ദർശകർക്കായി അടുത്തിടെ ആരംഭിച്ച ഇത്തിഹാദ് ബാഗേജ് ക്ലെയിം ചലഞ്ചിനും ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ഗ്ലോബല്‍ വില്ലേജില്‍ സ്ഥാപിച്ചിട്ടുളള യാത്രാ പെട്ടി താഴിട്ട് പൂട്ടിയിട്ടുണ്ട്. അഞ്ച് അക്കസംഖ്യ കൃത്യമായി നല്‍കിയാല്‍ പൂട്ട് തുറക്കും. അങ്ങനെ വിജയിക്കുന്നവർക്ക് ലോകം ചുറ്റി സഞ്ചരിക്കാനുള്ള സവിശേഷമായ അവസരമാണ് ചലഞ്ച് മുന്നോട്ടുവയ്ക്കുന്നത്.

നിലവില്‍ രണ്ടക്കം മാത്രമാണ് വെളിപ്പെടുത്തിയിട്ടുളളത്. ഒരുമില്ല്യണ്‍ എത്തിഹാദ് അതിഥി യാത്രദൂരം, യാത്രയ്ക്കും ഷോപ്പിംഗിനും 25000 ദി‍ർഹം വീതം എന്നിവയാണ് വിജയിക്ക് ലഭിക്കുക.ഒരു ജീവിതയാത്രയ്ക്ക് അതിഥികള്‍ തയ്യാറെടുക്കുകയാണ് ഗ്ലോബല്‍ വില്ലേജിലെത്തുമ്പോള്‍. ഓരോ എന്‍ട്രി ടിക്കറ്റിനും ഓരോ തവണ ഭാഗ്യം പരീക്ഷിക്കാം.

Leave a Reply