റമദാനിലെ പ്രത്യേക നിസ്കാരസമയം പരിഗണിച്ച് കർഫ്യൂ 9:30 ലേക്ക് മാറ്റി.

0
383

കോഴിക്കോട്: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമയത്തില്‍ വിശുദ്ധ റംസാനിലെ തറാവീഹ് നിസ്‌കാരത്തിനു വേണ്ടി അരമണിക്കൂര്‍ വരെ ഇളവ് അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സമസ്ത നേതാക്കളെ അറിയിച്ചു. രാത്രി 9.30 വരെയാണ് തറാവീഹ് നിസ്കാരത്തിനു മാത്രമായി കർഫ്യൂവില്‍ ഇളവ് അനുവദിച്ചത്. ഇതേ സമയം എല്ലാ ഷോപ്പുകളും രാത്രി 9 മണിക്കു തന്നെയാണ് കർഫ്യൂ തുടങ്ങുക.

റംസാൻ സമയത്തെ പ്രതേക നിസ്കാരസമയം പരിഗണിച്ചു രാത്രി 9 മണി മുതലുള്ള കർഫ്യു അല്പം മാറ്റി സമയം നിശ്ചയിക്കണമെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ , നേത്രത്തിത്തിൽ ആ വശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരെ ഫോണില്‍ വിളിച്ചാണ് തറാവീഹ് നിസ്കാരത്തിനായി കര്‍ഫ്യൂ 9.30 മുതലാക്കിയ വിവരം മുഖ്യമന്ത്രി അറിയിച്ചത്.

Leave a Reply