എളുപ്പമാകും ഇനി ദുബായ് ഷാ‍ർജ യാത്ര,അല്‍ ഖവനീജ് റോഡുകളുടെ വികസന പദ്ധതി പൂർത്തിയായി

0
55

ദുബായ് : ദുബായ് ഷാർജ യാത്ര എളുപ്പമാക്കുന്ന അല്‍ ഖവനീജ് റോഡുകളുടെ വികസന പദ്ധതി പൂർത്തിയായി. റോഡുകള്‍ ഗതാഗതത്തിന് തുറന്നുകൊടുത്തതായും റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. എമിറേറ്റ്സ് റോജില്‍ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് റോഡിലേക്കുളള യാത്രാസമയം 9 മിനിറ്റാകുമെന്നുളളതാണ് ഏറ്റവും പ്രധാനപ്പെട്ടനേട്ടം. നിലവില്‍ 25 മിനിറ്റാണ് യാത്രയ്ക്ക് വേണ്ടത്. അല്‍ ഖവനീജ് ഇന്‍റർസെക്ഷനിലെ വാഹനങ്ങളുടെ എണ്ണത്തില്‍ ഇരട്ടിയോളം വർദ്ധനവുണ്ടാകും. നിലവില്‍ 8000 വാഹനങ്ങളാണ് കടന്നുപോകുന്നത്.

അൽ ഖവാനീജ് ഇന്‍റർ സെക്ഷൻ–ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡുകളിലെ കാത്തിരിപ്പ് സമയം 330 സെക്കൻ‍ഡിൽ നിന്ന് 45 ആയി കുറയുകയും ചെയ്യുമെന്ന് ആർടിഎ ചെയർമാന്‍ മാത്തർ അല്‍ തായർ വ്യക്തമാക്കി. 3 പ്രധാന ഇന്‍റർ ചേഞ്ചുകളാണ് പദ്ധതിയിലുളളത്.

Leave a Reply