കോവിഡ് വ്യാപനത്തേ പ്രതിരോധിക്കാൻ രമേശ് ചെന്നിത്തലയുടെ 14 ഇന നിർദ്ദേശങ്ങൾ.

0
336

കോവിഡ് വ്യാപനം ശക്തിയാർജിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി 14 ഇന നിർദ്ദേശങ്ങൾ അടങ്ങിയ കത്ത് ചീഫ് സെക്രട്ടറിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി.
ചികിത്സ, പ്രതിരോധം ഗവേഷണം, ക്രൈസിസ് മാനേജ്മെൻറ് തുടങ്ങിയ തലങ്ങളിലാണ് നിർദ്ദേശം.
നിർദ്ദേശങ്ങൾ ഇവയാണ്.

1)ആശുപത്രികളിൽ അഡ്മിഷൻ പ്രോട്ടോകോൾ ഉണ്ടാകണം
2)ഐ സി യു, വെൻറിലേറ്റർ എന്നിവർക്കായി കോമൺ ഉണ്ടാക്കണം
3)ആരോഗ്യപ്രവർത്തകരുടെ ക്ഷാമം പരിഹരിക്കണം.
4)എല്ലാ ചികിത്സാ കേന്ദ്രങ്ങളിലും അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ കിടക്ക സജ്ജമാക്കണം .
5)ജീവൻരക്ഷാ മരുന്നുകളുടെയും ഓക്സിജൻ സിലിണ്ടർ കൂടെയും ലഭ്യത ഉറപ്പാക്കണം.
6)സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചിലവ് നിയന്ത്രിക്കണം.
7)വാക്സിനേഷൻ യുദ്ധകാലാടിസ്ഥാനത്തിൽ തുടരണം, ഓപ്പൺ മാർക്കറ്റിൽ ലഭ്യമാക്കുകയും വേണം.
8)സംസ്ഥാനതല ലോക ഡോൺ ഒഴിവാക്കണം. 9)ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണം.
10)സാമൂഹിക അകലം മാസ്ക് സാനിറ്റൈസർ ഉപയോഗം എന്നിവ കർശനമാക്കണം.
11)രോഗവ്യാപനം രീതി വൈറസിൻ്റെ ജനിതകമാറ്റം എന്നിവയെക്കുറിച്ച് ഗവേഷണം വേണം.
12 )പ്രതിസന്ധി തരണം ചെയ്യാൻ തദ്ദേശസ്ഥാപനങ്ങളെ സജ്ജമാക്കണം.
13) രോഗ പ്രതിരോധവും ചികിത്സയും സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ പദ്ധതി വേണം.
14)ആരോഗ്യം അഭ്യന്തരം തദ്ദേശസ്വയംഭരണം റവന്യൂ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കണം.

Leave a Reply