ആഘോഷമായി എരോൽകാവ് വൈഷ്ണവി ഭഗവതി ക്ഷേത്രം യുഎഇ കമ്മിറ്റിയുടെ ഓൺലൈൻ വിഷു ഫെസ്റ്റ്

ഷാര്‍ജ: കാസ‍ർഗോഡ് ഉദുമ എരോൽകാവ് വൈഷ്ണവി ഭഗവതി ക്ഷേത്രത്തിന്‍റെ യുഎഇ കമ്മിറ്റിയുടെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഓൺലൈൻ വിഷു ഫെസ്റ്റ് പുരോഗമിക്കുന്നു. ഫേസ്ബുക്കിലൂടെ ലൈവ് ആയി പ്രദർശിപ്പിക്കുന്ന പരിപാടി കുട്ടികളുടെയും മുതിർന്നവരുടെയും ആകർഷകമായ കലാപ്രകടനങ്ങൾ കൊണ്ട് വേറിട്ടുനിന്നു. യുഎഇ കമ്മിറ്റി പ്രസിഡൻറ് ദാമോദരൻ വട്ടിയംകോട്ട്‌ സ്വാഗതവും, ജനറൽ സെക്രട്ടറി രാഘവൻ മുല്ലച്ചേരി ആമുഖ പ്രഭാഷണവും ട്രഷറർ കൃഷ്ണൻ പതിക്കാൽ ആശംസയും അർപ്പിച്ചു. തുടർന്ന് നാട്ടിലെയും വിദേശത്തുമുള്ള നൂറോളം കലാ പ്രതിഭകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കലാപരിപാടികൾ ആരംഭിച്ചു.

ഇതിനോടകം തന്നെ ഏഴായിരത്തില്പരം ആളുകൾ വീക്ഷിച്ചിരിക്കുന്ന ഈ ഓൺലൈൻ ഉത്സവം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. ഫേസ്ബുക്ക് പേജ് ലിങ്കായ www.facebook.com/erolkavutemple ലൂടെ ഇന്ത്യന്‍ സമയം 6 മണി മുതലാണ് പരിപാടി നടക്കുന്നത് .നാളെ (വെളളിയാഴ്ച) യാണ് അവസാന ദിനം.

https://fb.watch/4U1WIEKGEO/

Leave a Reply